പി.വി.അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്ക് പൂട്ടാന്‍ ഉത്തരവ്

പി.വി.അന്‍വറിന്റെ  വാട്ടര്‍ തീം  പാര്‍ക്ക് പൂട്ടാന്‍ ഉത്തരവ്

നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിന്റെ കക്കാടംപൊയിലിലുള്ള വാട്ടര്‍ തീം പാര്‍ക്ക് അടച്ചുപൂട്ടാന്‍ ഉത്തരവ്. മാലിന്യ നിര്‍മാര്‍ജനത്തിനു സൗകര്യം ഒരുക്കിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് പാര്‍ക്കിന് അനുമതി പിന്‍വലിച്ചത്. പി.വി.അന്‍വറിന്റെ പാര്‍ക്കിന് അനുമതിയിയില്ലെന്ന വാദം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് നടപടി വന്നതെന്നത് ശ്രദ്ധേയമാണ്. സിപിഎം പിന്തുണയുള്ള സ്വതന്ത്ര എംഎല്‍എയാണ് പി.വി.അന്‍വര്‍.

വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് അനധികൃതമായിട്ടാണെന്ന ആരോപണത്തില്‍ നേരത്തെ അന്വേഷണത്തിനു ഉത്തരവിട്ടിരുന്നു. ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ ടൗണ്‍ പ്ലാനര്‍ കൂടി ഉള്‍പ്പെട്ട സംഘത്തിനായിരുന്നു ചുമതല. ലൈസന്‍സില്ലാതെ പ്രവര്‍ത്തനം തുടങ്ങിയ പാര്‍ക്കിനു പിന്നീട് താല്‍കാലിക ലൈസന്‍സ് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി നല്‍കിയത് വിവാദമായിരുന്നു. ഒരു കെട്ടിടത്തിന് മാത്രം ലഭിച്ച ഫയര്‍സേഫ്റ്റി ലൈസന്‍സ് ഉപയോഗിച്ചു നിരവധി അനധികൃത നിര്‍മാണങ്ങള്‍ പാര്‍ക്കിനായി നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

Sharing is caring!