ബാഴ്സയെ നാണംകെടുത്തി റയല്‍
മാഡ്രിഡ്: ബാഴ്സലോണിയെ നിലംപരിശാക്കി റയല്‍ മാഡ്രിഡിന് സൂപര്കോപയില് കിരീടം. സ്വന്തം തട്ടകതില്‍ നടന്ന രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് റയല്‍ വിജയിച്ചത്. ആദ്യപാദത്തില്‍ 3-1ന് റയില്‍ വിജയിച്ചിരുന്നു. സീസണിലെ റയലിന്റെ രണ്ടാം കിരീടമാണിത്. കഴിഞ്ഞ ആഴ്ച മാഞ്ചസ്റ്റര്‍ യുനൈഡിനെ തോല്‍പ്പിച്ച യൂവേഫ സൂപ്പര്‍ കപ്പും സിദാനും സംഘവും സ്വന്തമാക്കിയിരുന്നു.
കളിയുടെ നാലാം മിനിറ്റില്‍ തന്ന അസന്‍സിയോയിലൂടെ റല്‍ മുന്നിലെത്തി. 39ാം മിനിറ്റില്‍ ബെന്‍സേമയില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍. സൂപ്പര്‍ താരം റൊണോള്‍ഡോയുടെ അഭാവം അറിയാത്ത രീതിയിലുള്ള കളിമികവാണ് റയല്‍ പുറത്തെടുത്തത്. ആദ്യ പാദ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ടതാണ് റൊണോള്‍ഡോക്ക് കളിക്കാനാകാതെ പോയത്. മെസ്സിയുടെ നേതൃത്വത്തില്‍ ബാഴ്സ മുന്നേറ്റം നടത്തിയെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]