വിദ്യാഭ്യാസ മേഖലയുടെ ഗ്രാഫ് താഴേക്കായി: കുഞ്ഞാലിക്കുട്ടി

രാമപുരം: ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് നമ്മുടെ പൂര്‍വ്വികര്‍ മോചിപ്പിച്ചെടുത്ത ഇന്ത്യയില്‍ ജനാധിപത്യം കുഴിച്ചുമൂടുന്ന ഫാഷിസം മറ്റൊരാപത്തായി വളര്‍ന്നിരിക്കുകയാണെന്ന് പി.കെ കുഞ്ഞാലികുട്ടി എം.പി പറഞ്ഞു. സംസ്ഥാനത്തെ സര്‍വ്വമേഖലയിലും ഭരണതകര്‍ച്ചയാണ്. യുഡിഎഫ് ഭരിക്കുമ്പോള്‍ മുകളിലേക്ക് കുതിച്ചുയര്‍ന്ന വിദ്യാഭ്യാസ മേഖലയുടെ ഗ്രാഫ് എല്‍ഡിഎഫ് ഭരണത്തില്‍ താഴേക്കാണെന്നും അദ്ദേഹം പറഞ്ഞു. രാമപുരം പുഴക്കാട്ടിരി പഞ്ചായത്ത് ഗ്ലോബല്‍ കെഎംസിസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഹരിത ജാലകം കുടുംബ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
RECENT NEWS

കാളികാവിലെ പ്ലസ് ടു വിദ്യാർഥിനിയെ കുറിച്ചുള്ള വാർത്ത വ്യാജമെന്ന് നിഗമനം, മാതൃഭൂമിയുടെ കാളികാവ് ലേഖകനെ തേടി സൈബർ ലോകം
കാളികാവ്: അനിയത്തിക്ക് വേറെ യൂണിഫോം തയിക്കാൻ ഗതിയില്ലാത്തതിനാൽ ഛായം പൂശരുതെന്ന് പറഞ്ഞ പെൺകുട്ടിയെന്ന നിലയിൽ പ്രമുഖ മാധ്യമത്തിൽ വന്ന വാർത്ത വ്യാജമെന്ന് നിഗമനം. പെൺകുട്ടിയുടെ വേദന അറിഞ്ഞതോടെ പലരും സഹായ വാഗ്ദാനവുമായി സമീപത്തെ പല ഓഫിസുകളേയും [...]