ഹജ്ജ് വെയ്റ്റിംഗ് ലിസ്റ്റിലെ 35 പേര്‍ക്ക് കൂടി അവസരം

ഹജ്ജ് വെയ്റ്റിംഗ് ലിസ്റ്റിലെ 35 പേര്‍ക്ക് കൂടി അവസരം

മലപ്പുറം : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റ്റ്റില്‍ ഉള്‍പ്പെട്ട 35 പേര്‍ക്ക് കൂടി ഹജ്ജിന് അവസരം. പുതുതായി വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മക്കയില്‍ അസീസീയ കാറ്റഗറിയിലാണ് താമസ സൗകര്യം ലഭിക്കുക.

തെരഞ്ഞെടുക്കപ്പെട്ടവര്‍ വിദേശ വിനിമയ സംഖ്യയിനത്തിലും, വിമാന ച്ചാര്‍ജ് ഇനത്തിലുമായി അസീസിയ കാറ്റഗറിക്കുള്ള മൊത്തം തുകയായ 2,01,750 അടക്കണം. മുഴുവന്‍ വിമാന ക്കൂലിയും അടക്കേണ്ടവര്‍ (റിപ്പീറ്റര്‍) കൂടുതലായി 10,750 രൂപ കൂടി അടക്കണം. അപേക്ഷാ ഫോമില്‍ ബലി കര്‍മ്മത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍, ആ ഇനത്തില്‍ 8,000 രൂപയും അധികം അടക്കണം. പണമടച്ച് ബാങ്ക് പേ- ഇന്‍ സ്ലിപ്പിന്റെ ഹജ്ജ് കമ്മിറ്റിയുടെ കോപ്പി യും മെഡിക്കല്‍ സ്‌ക്രീനിംഗ് & ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റും ആഗസ്റ്റ് 18നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിലോ, നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് ഓഫീസിലോ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് ട്രെയ്‌നര്‍മാരുമായി ബന്ധപ്പെടുക.

പുതുതായി അവസരം ലഭിച്ചവരുടെ കവര്‍ നമ്പറുകള്‍: KLR-36664-2-1, KLR-23726-2-0, KLR-13810-2-0, KLR-21103-2-0, KLR-3145-2-0, KLR-30640-5-0, KLR-11415-2-0, KLR-22350-3-0, KLR-16399-2-0, KLR-6978-1-0, KLR-19540-1-0, KLR-15618-3-0, KLR-30611-3-0, KLR-860-2-0, KLR-7688-1-0, KLR-13127-2-0

Sharing is caring!