സ്‌പെഷ്യല്‍ ഓണം ഓഫറുകളുമായി നോക്കിയ, ഫോണ്‍ വാങ്ങുമ്പോള്‍ ഉറപ്പായും സമ്മാനങ്ങള്‍

ഈ വരുന്ന ഓണത്തിന് മൈജിയുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് വമ്പന്‍ സമ്മാന പദ്ധതിയുമായി നോക്കിയ ഫോണുകളുടെ അംഗീകൃത വിതരണക്കാരായ എച്ച്എംഡി ഗ്ലോബല്‍. ഓരോ പര്‍ച്ചേഴ്‌സിനും സമ്മാനം ഉറപ്പുള്ള പദ്ധതിയില്‍ ഒരു സ്വിഫ്റ്റ് കാര്‍, ആറ് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ എന്നിവയും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ഫോണ്‍ വാങ്ങുന്നവര്‍ക്ക് makemytrip.com വഴി യാത്രകള്‍ ചെയ്യുന്നവര്‍ക്ക് 2500 രൂപയുടെ ഇളവ്, വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് മൂന്നു മാസത്തേയ്ക്ക് പ്രതിമാസം 149 രൂപയ്ക്ക് 5GB നിരക്കിൽ 15ജിബി സൗജന്യ ഡാറ്റ എന്നിവയാണ് ഉറപ്പായ സമ്മാനങ്ങള്‍. 2017 സെപ്റ്റംബര്‍ 10 വരെയാണ് ഓഫര്‍ കാലാവധി.
നോക്കിയ 5, നോക്കിയ 3 എന്നിവയാണ് കമ്പനി പുറത്തിറക്കുന്ന പുതിയ ആന്‍ഡ്രോയ്ഡ് ഫോണുകള്‍. 12,499 രൂപയാണ് നോക്കിയ 5ന്റെ വില. 9,499 രൂപയ്ക്ക് നോക്കിയ 3 ലഭ്യമാവും.രാജ്യത്തെ ഉത്സവങ്ങളുടെ തുടക്കമാണ് മലയാളികളുടെ ഓണം. അതുകൊണ്ടാണ് ഓണാഘോഷ കാലത്തുതന്നെ കേരളത്തിലെ ഉപഭോക്താക്കളെ സന്തുഷ്ടരാക്കുന്ന ഓഫറുകളുമായി നോക്കിയ വിപണിയിലേക്കെത്തുന്നതെന്ന് എച്ച്എംഡി ഗ്ലോബല്‍ സൗത്ത് ആന്റ് വെസ്റ്റ് ജിഎം ടി.എസ് ശ്രീധര്‍ പറഞ്ഞു. നോക്കിയയുമായി ദീര്‍ഘകാലത്തെ സുദൃഢ ബന്ധമാണ് തങ്ങള്‍ക്കുള്ളതെന്ന് മൈജി സിഎംഡി എ.കെ ഷാജി പറഞ്ഞു. ജനപ്രിയ ബ്രാന്‍ഡായ നോക്കിയയുടെ കിടയറ്റ സ്മാര്‍ട്ട് ഫോണ്‍ വൈവിധ്യങ്ങള്‍ കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്കുള്ള പ്രത്യേക പാരിതോഷികമാണ് ഓണം ഓഫര്‍. ഇത് ഉപഭോക്താക്കളെ സംബന്ധിച്ച് ആഹ്ലാദകരമായ അനുഭവമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നോക്കിയ 5: പരിധികളില്ലാതെ, മിതവിലയില്‍, മികച്ച രൂപകല്‍പ്പനയില്‍5.2 ഇഞ്ച് ഐപിഎസ് എച്ച്ഡി ഡിസ്‌പ്ലേയുമായി ഗൊറില്ലാ ഗ്ലാസിന്റെ പരിരക്ഷയോടെ 6000 സീരീസ് അലൂമിനിയത്തിന്റെ സിംഗ്ള്‍ ബ്ലോക്ക് ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്തതാണ് നോക്കിയ 5. ആന്റിന ഡിസൈനില്‍ ഏറ്റവും നൂതനമായ പരീക്ഷണമാണ് നോക്കിയ 5ല്‍. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 മൊബൈല്‍ പ്ലാറ്റ്‌ഫോമിലുള്ള നോക്കിയ 5 മികച്ച ബാറ്ററി ലൈഫും മെച്ചപ്പെട്ട ഗ്രാഫിക് പെര്‍ഫോമന്‍സും ഉറപ്പു നല്‍കുന്നു. നിങ്ങളുടെ സെല്‍ഫിയില്‍ ഇനിയുമേറെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ പാകത്തില്‍ 8എംപി, 48 ഡിഗ്രി വൈഡ് ആംഗ്ള്‍ ഫ്രണ്ട് ക്യാമറ, മികച്ച സണ്‍ലൈറ്റ് ആന്‍ഡ് ലോലൈറ്റ് വിസിബിലിറ്റി തുടങ്ങിയവയും നോക്കിയ 5ന്റെ പ്രത്യേകതകളാണ്. മാറ്റ് ബ്ലാക്ക്, സില്‍വര്‍, ടെംപേര്‍ഡ് ബ്ലൂ, കോപ്പര്‍ എന്നീ വര്‍ണങ്ങളില്‍ നോക്കിയ 5 ലഭ്യമാണ്. തുടക്കത്തില്‍ മാറ്റ് ബ്ലാക്ക് വര്‍ണത്തിലും ഏതാനും ദിവസങ്ങള്‍ക്കകം മറ്റു വര്‍ണങ്ങളിലും നോക്കിയ 5 ലഭ്യമായിരിക്കും.നോക്കിയ 3: ചുരുങ്ങിയ വിലയില്‍ മികച്ച ഉത്പന്നംമുന്പൊന്നുമില്ലാത്ത മൂല്യങ്ങളോടെ ഉപഭോക്താക്കള്‍ക്ക് വേറിട്ടൊരു അനുഭവമൊരുക്കുകയാണ് നോക്കിയ 3. അലൂമിനിയം സാന്നിധ്യം എന്നതിലുപരി ഫോണിന് ആവശ്യമായ സുരക്ഷിതത്വം നല്‍കാന്‍ ഫ്രെയിം മുഴുവനായും അലൂമിനിയം എന്നതാണ് നോക്കിയ 3യുടെ ഒരു സവിശഷത. എയര്‍ ഗ്യാപ്പില്ലാതെ ഫുള്‍ ലാമിനേറ്റഡ് 5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേ, കോര്‍ണിങ് ഗൊറില്ലാ ഗ്ലാസ് ഉള്‍പ്പെടെ സുദീര്‍ഘമായ ആയുസും മനോഹരമായ ദൃശ്യവ്യക്തതയും നോക്കിയ 3യുടെ സവിശേഷതകളാണ്. കടുത്ത സൂര്യപ്രകാശത്തില്‍ പോലും ദൃശ്യങ്ങള്‍ക്ക് വ്യക്തത ലഭിക്കാന്‍ പാകത്തിലുള്ള പോളറൈസ്ഡ് സ്‌ക്രീന്‍ ആണ് നോക്കിയ 3യുടേത്. മുന്നിലും പിന്നിലും 8എംപി വൈഡ് അപര്‍ചര്‍ ക്യാമറകളോടെ തികച്ചും പ്രിമിയം ക്വാളിറ്റി സ്മാര്‍ട്ട്‌ഫോണ്‍ അനുഭവമാണ് നോക്കിയ 3 പ്രദാനം ചെയ്യുന്നത്. മാറ്റ് ബ്ലാക്ക്, സില്‍വര്‍ വൈറ്റ്, ടെംപേര്‍ഡ് ബ്ലൂ, കൂപ്പര്‍ വൈറ്റ് എന്നിങ്ങനെ നാലു മനോഹരമായ വര്‍ണങ്ങളില്‍ കേവലം 9,499 രൂപയ്ക്ക് നോക്കിയ 3 ലഭ്യമാണ്.പ്യുവര്‍ ആന്ഡ്രോയ്ഡ്ഏറ്റവും നൂതനമായ ആന്‍ഡ്രോയ്ഡ് ഒഎസ് ആയിരിക്കും നോക്കിയ സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിക്കുക. പ്രതിമാസ സുരക്ഷാ വിശകലനങ്ങള്‍ നോക്കിയ ഫോണുകളെ തീര്‍ത്തും സുരക്ഷിതവും നൂതനവും പ്രയാസരഹിതവും ആക്കിത്തീര്‍ക്കും. ബാറ്ററിയുടെ ആയുസ് നിലനിര്‍ത്തുന്നതിനായി ഡോസ് സംവിധാനത്തോടെയുള്ള നൗഗയാണ് നോക്കിയയില്‍ ഉപയോഗിക്കുന്നത്. മികച്ച ആന്‍ഡ്രോയ്ഡ് അനുഭവം പ്രദാനം ചെയ്യുന്ന ഗൂഗിളിന്റെ ഏറ്റവും പുതിയ കണ്ടുപിടിത്തമായ ഗൂഗ്ള്‍ അസിസ്റ്റന്റും നോക്കിയ ഫോണുകളുടെ പ്രത്യേകതയാണ്. ഗൂഗ്ള്‍ അസിസ്റ്റന്റ് ഉപയോഗിച്ചുള്ള ആശയവിനിമയം ഫോണുകളില്‍ സാധ്യമായിരിക്കും.
RECENT NEWS

കരിപ്പൂരില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 45 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
കരിപ്പൂര്‍: അബുദാബിയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന്തതില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 863 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടി. കോഴിക്കോട് കല്ലാച്ചി സ്വദേശിയായ ചെറിയതയ്യില്‍ ഷമീമില്‍ (26) ആണ് സ്വര്‍ണം കടത്താന്‍ [...]