നിലമ്പൂരിലെ പ്രമുഖ ഡോക്ടര് പെണ്വാണി സംഘത്തിന്റെ കെണിയില്
നിലമ്പൂര്: നിലമ്പൂരിലെ ഡോക്ടര് പെണ്വാണി സംഘത്തിന്റെ കെണിയില് കുടുങ്ങി. ഡോക്ടറെ പെണ്വാണിഭ സംഘം വയനാട് ലക്കിടിയിലെ റിസോര്ട്ടില് സൗഹൃദം നടിച്ച് കൊണ്ടുപോയി രണ്ട് സ്ത്രീകള് ഉള്പ്പെടെ ആറ് പേര് ചേര്ന്ന് സ്ത്രീകളില് ഒരാളെ നഗ്നയാക്കി ഡോക്ടറുടെ കൂടെ നിര്ത്തി മൊബൈലില് ഫോട്ടോ എടുത്തു. ശേഷംഡോക്ടറുടെ പേഴ്സ് പിടിച്ചുവാങ്ങി അതിലുണ്ടായിരുന്ന 20,000 രൂപ എടുക്കുകയും 10 ലക്ഷം രൂപ തന്നില്ലെങ്കില് മൊബൈലില് എടുത്ത ഫോട്ടോകള് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.
തുടര്ന്ന് നിരന്തരം ഫോണിലൂടെ പണം ആവശ്യപ്പെടുകയായിരുന്നു. തുടര്ന്ന് ഡോക്ടര് പോലീസില് പരാതി നല്കുകയായിരുന്നു. ഡോക്ടറെ കൊണ്ട് പ്രതികളെ പണം തരാമെന്ന് വിളിപ്പിച്ചാണ് മുഖ്യ സൂത്രധാരനായ മുണ്ടേരി തമ്പുരാട്ടിക്കല്ല് സ്വദേശി മണപ്പുറത്ത് രതീഷിനെ(27) പിടികൂടിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റൊരു പ്രതിയായ കുനിപ്പാല സ്വദേശി ഷിജോ തോമസ്(29) അരീക്കോട് വെച്ച് പോലീസിന്റെ പിടിയിലായത്.
RECENT NEWS
മഅ്ദിന് ഇന്റലെക്ചല് കോണ്ക്ലേവ് ഡിസംബർ 25-26ന്
മലപ്പുറം: മഅ്ദിന് കുല്ലിയ ഓഫ് ഇസ്ലാമിക് സയന്സ് സ്റ്റുഡന്സ് യൂണിയന് മിസ്ബാഹുല് ഹുദയുടെ കീഴില് സംഘടിപ്പിക്കുന്ന മഅ്ദിന് ഇന്റലെക്ചല് കോണ്ക്ലേവ് ഡിസംബര് 25, 26 തീയതികളില് മലപ്പുറം മഅദിന് ക്യാമ്പസില് നടക്കും. കേരളത്തിലെ പ്രമുഖരായ [...]