ജില്ലാ കലക്ടറുടെ  ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കം

ജില്ലാ കലക്ടറുടെ  ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കം

കൊണ്ടോട്ടി: പെതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അമിത് മീണ നേരിട്ടെത്തി പരിഹാരം കാണുന്ന താലൂക്ക് തല ജനസമ്പര്‍ക്ക പരിപാടിക്ക് കൊാേട്ടിയില്‍ തുടക്കമായി. 601 പരാതികളാണ് പരിപാടിയില്‍ ലഭിച്ചത്. 341 പരാതികള്‍ നേരത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ലഭിച്ചതാണ്. 260 പരാതികള്‍ ജനസമ്പര്‍ക്ക വേദിയിലും ലഭിച്ചു. പരാതികളില്‍ ജില്ലാ കലക്ടര്‍ അമിത് മീണ നേരിട്ട് തീര്‍പ്പ് കല്‍പ്പിക്കുകയും ചിലകേസുകളില്‍ ജില്ലാ തല ഉദേ്യാഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു.

കുടി വെള്ള പ്രശ്‌നം,അതിര്‍ത്തി തര്‍ക്കം,ചികിത്സാ സഹായം. പട്ടയം തുടങ്ങിയ നിരവധി പരാതികളാണ് പരിപാടിയില്‍ ലഭിച്ചത്. ഭിന്നശേഷിക്കാരായ പരാതിക്കാര്‍ക്ക് വേദിയിലെത്തുന്നതിനു സംഘാടകര്‍ സൗകര്യങ്ങള്‍ ചെയ്തിരുന്നു. വേദിയിലേക്ക് വിളിച്ചു വരുത്താതെ ഇത്തരം ആളുകളുടെ സമീപമെത്തി ജില്ലാ കലക്ടര്‍ പരാതി പരിശോധിക്കുകയും ചെയ്തു.

കലക്ടര്‍ ജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കുന്നു

ജില്ലാതല ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു. അദാലത്തില്‍ പരിഗണിക്കുന്നതിനുള്ള അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി നേരത്തെ സ്വീകരിച്ചിരുന്നു. എന്നാല്‍ നിശ്ചിത സമയത്തിനകം പരാതി കൊടുക്കാന്‍ കഴിയാത്തവര്‍ക്ക് ജനസമ്പര്‍ക്ക വേദിയിലും പരാതി സ്വീകരിക്കുന്നതിന് സൗകര്യം ചെയ്തു കൊടുത്തു.

ഓഗസറ്റ് 18 ന് പൊന്നാനി മിനിസിവില്‍ സ്റ്റേഷനിലാണ് അടുത്ത പരിപാടി. മറ്റു താലൂക്കുകളിലെ തീയതി. തിരൂരങ്ങാടി – ഓഗസറ്റ് 21ന് തിരൂരങ്ങാടി മിനിസിവില്‍സ്റ്റേഷന്‍., നിലമ്പൂര്‍ – ഓഗസറ്റ് 23, വണ്ടൂര്‍ ബ്ലോക്ക് ഓഫിസ.്, പെരിന്തല്‍മണ്ണ – ഓഗസറ്റ് 24 പെരിന്തല്‍മണ്ണ ടൗണ്‍ ഹാള്‍., ഏറനാട് – ഓഗസറ്റ് 29 മഞ്ചേരി ടൗണ്‍ ഹാള്‍. തിരൂര്‍ – ഓഗസറ്റ് 30, തിരൂര്‍ ടൗണ്‍ ഹാള്‍.

എ.ഡി.എം ടി.വിജയന്‍,ഡപ്യുട്ടി കലക്ടര്‍മാരായ വി.രാമചന്ദ്രന്‍,സി.അബ്ദുല്‍ റഷീദ്, നിര്‍മ്മല കുമാരി ,ആര്‍.ഡി.ഒ. ടി.വി. സുഭാഷ്, തഹസില്‍ദാര്‍ എന്‍. പ്രേമചന്ദ്രന്‍, തുടങ്ങിയവര്‍ അദാലത്തിന് നേതൃത്വം നല്‍കി.

Sharing is caring!