സബ്ജൂനിയര്‍ ഫുട്‌ബോള്‍ കിരീടം മലപ്പുറത്തിന്‌

സബ്ജൂനിയര്‍ ഫുട്‌ബോള്‍ കിരീടം മലപ്പുറത്തിന്‌

ആലപ്പുഴ: അഞ്ച് വര്‍ഷത്തിന് ശേഷം സംസ്ഥാന സബ്ജൂനിയര്‍ ഫുട്‌ബോളില്‍ മലപ്പുറത്തിന്റെ തിരിച്ച് വരവ്. ഏകപക്ഷീയമായ ഒരു ഗോളിന് തൃശൂരിനെ തോല്‍പ്പിച്ചാണ് മലപ്പുറം കിരീടം നേടിയത്. 40ാം മിനിറ്റില്‍ ഷിഖിലിന്റെ ബൂട്ടില്‍ നിന്നായിരുന്നു മലപ്പുറത്തിന്റെ ഗോള്‍.

ആലപ്പുഴ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് ഗ്രൗണ്ടില്‍ നടന്ന കലാശപ്പോരില്‍ ഇരു ടീമുകളും അക്രമിച്ചു കളിച്ചു. എതിരില്ലാത്ത ഒരു ഗോളിന് പാലക്കാടിനെ സെമിയില്‍ പരാജയപ്പെടുത്തിയാണ് മലപ്പുറം ഫൈനലില്‍ എത്തിയത്. രണ്ടു ഗോളുകള്‍ക്ക് കാസര്‍ഗോഡിനെ പരാജയപ്പെടുത്തിയാണ് തൃശൂര്‍ ഫൈനലിലെത്തിയത്. ലൂസേഴ്‌സ് ഫൈനലില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കാസര്‍ഗോഡ് പാലക്കാടിനെ പരാജയപ്പെടുത്തി.

Sharing is caring!