കോട്ടപ്പടി മാര്‍ക്കറ്റ് മുഖം മിനുക്കുന്നു

മലപ്പുറം: കോട്ടപ്പടി മത്സ്യ-മാംസ മാര്‍ക്കറ്റ് അത്യാധുനിക രീതിയില്‍ പുതുക്കി പണിയുന്നു. മാര്‍ക്കറ്റിന്റെ പ്ലാനിന് നഗരസഭ കൗണ്‍സില്‍ അംഗീകാരം നല്‍കി. 60000 ചതുരശ്ര അടിയിലാണ് പുതിയ മാര്‍ക്കറ്റ് നിര്‍മിക്കുന്നത്.
രണ്ട് നിലകളിലായാണ് നിര്‍മാണം. താഴെ നിലയില്‍ പാര്‍ക്കിങും മുകളില്‍ മത്സ്യ-മാംസ മാര്‍ക്കറ്റുമാണ് ഉണ്ടാവുക. വിദേശ മാതൃകയിലാവും ഇതിന്റെ നിര്‍മാണം. മാലിന്യ സംസ്‌കരണത്തിന് പ്രത്യേക പദ്ധതിയും ഇതോടൊപ്പമുണ്ടാവും. നാല് കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ ആധുനിക രീതിയിലുള്ള പ്രവേശന കവാടം നിര്‍മിക്കാനും നഗരസഭ തീരുമാനിച്ചു. കേരള ഗ്രാമീണ്‍ ബാങ്കാണ് കവാടം നിര്‍മിക്കുക. നഗരസഭ നല്‍കുന്ന പ്ലാന്‍ അനുസരിച്ചാവും നിര്‍മാണം
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്ഗ്രസ് പാര്ട്ടിയില് ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില് യോഗം ചേര്ന്നത്. 300ഓളം [...]