ആലപ്പുഴ ജില്ലാ കലക്ടറായി പൊന്നാനിക്കാരി ടി വി അനുപമ
പൊന്നാനി: മലപ്പുറം ജില്ലക്കാരിയായ യുവ ഐ എ എസ് ഉദ്യോഗസ്ഥ ടി വി അനുമപ ഇനി ആലുപ്പഴ ജില്ലയെ നയിക്കും. ഇന്ന് നടന്ന മന്ത്രിസഭാ യോഗം ടി വി അനുപമയെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചു. ഭക്ഷ്യസുരക്ഷ ഡയറക്ടരറായിരിക്കെ അനുപമ നടത്തിയ പല ഇടപെടലുകളും പൊതുജനങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
നിറപറ കറി പൗഡറിനെതിരെ അനുപമ നടത്തിയ നിയമപോരാട്ടമാണ് അവരെ കേരളത്തിലെ ജനങ്ങളുടെ പ്രിയങ്കരിയാക്കിയത്. ഭക്ഷ്യ വസ്തുക്കളില്‍ മായം കലര്‍ത്തുന്നതിനെതിരെ അനുപമ നടത്തിയ പോരാട്ടം ദേശീയ മാധ്യമങ്ങള്‍ വരെ ഏറ്റെടുത്തു. കേരളത്തിലെ ഏറ്റവും ജനപ്രിയായ ഐ എ എസ് ഉദ്യോഗസ്ഥരില്‍ ഒരാളായി മാറാന്‍ ഈ ഇടപെടലുകളിലൂടെ അനുപമയ്ക്ക് സാധിച്ചു.
പൊന്നാനിക്കടുത്ത് മാറഞ്ചേരിയിലാണ് അനുപമയുടെ വീട്. പോലീസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയ കെ കെ ബാലസുബ്രമണ്യന്റേയും, ഗുരുവായൂര്‍ ദേവസ്വത്തില്‍ അസിസ്റ്റന്റ് എഞ്ചിനീയറായ ടി വി രമണിയുടേയും മകളാണ്. 2002ല്‍ പൊന്നാനി വിജയമാത കോണ്‍വെന്റ് ഹൈസ്‌കൂളില്‍ നിന്ന് സംസ്ഥാന തലത്തില്‍ 12-ാം റാങ്ക് നേടിയാണ് അനുപമ എസ് എസ് എല്‍ സി പരീക്ഷ പാസായത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മൂന്നാം റാങ്കും സ്വന്തമാക്കിയിരുന്നു. പിന്നീട് എഞ്ചിനീയറിങ് ബിരുദവും സ്വന്തമാക്കി.
സ്‌കൂള്‍ തലം മുതലുള്ള ആഗ്രഹമായിരുന്നു ഐ എ എസ്. 2010ല്‍ നാലാം റാങ്കോടെയാണ് അനുപമ ഐ എ എസ് സ്വന്തമാക്കിയത്.
RECENT NEWS
പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ കൊല്ലം സ്വദേശിയും കണ്ണൂര്‍ ആലംമൂട്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ (41) ആണ് മരണപ്പെട്ടത്. [...]