ഇകെ വിഭാഗം നേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: സമസ്ത ഇ.കെ വിഭാഗം നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴിലുള്ള പള്ളികളും മദ്റസകളും എതിര്‍വിഭാഗം കൈയേറുകയാണെന്നും പ്രവര്‍ത്തകരെ മര്ദിക്കുകയാണെന്നുമുള്ള പരാതി സംബന്ധിച്ചായിരുന്നു മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. മറ്റ് സമകാലിക വിഷയങ്ങളും മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്തതായി ഭാരവാഹികള്‍ പറഞ്ഞു.
വഖഫ് ട്രൈബ്യൂണല്‍ പോലുള്ള പദവികളില്‍ സത്യസന്ധമായും നിഷ്പക്ഷമായും നീതിപൂര്‍വ്വമായും തീരുമാനമെടുക്കാന്‍ പ്രാപ്തിയുള്ള നിയമജ്ഞരെ നിയമിക്കണമെന്നും നേതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാര്, ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്ലിയാര്, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി ഡോ.ബഹാവുദ്ദീന്‍ മുഹമ്മദ് നദ്വി കുര്യാട്, എന്‍.ശംസുദ്ദീന്‍ എം.എല്‍.എ, സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡ് എക്സിക്യുട്ടീവ് മെമ്പര്‍ എം.സി മായീന്‍ ഹാജി, സമസ്ത ലീഗല്‍ സെല്‍ ചെയര്മാന് പി.എ ജബ്ബാര്‍ ഹാജി, സമസ്ത മാനേജര്‍ കെ.മോയീന്‍കുട്ടി മാസറ്റര്‍, ഹസ്സന് ആലംകോട്, അഹമ്മദ് റഷാദി ചുള്ളിമാനൂര്‍ എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]