ഇടശ്ശേരി സാഹിത്യ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

ഇടശ്ശേരി സാഹിത്യ  അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു

മലപ്പുറം: അഡ്വക്കറ്റ് ക്ലര്‍ക്ക്‌സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ഇടശ്ശേരി സാഹിത്യ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു. 2015-16 കാലയളവില്‍ ഒന്നാംപതിപ്പായി പ്രസിദ്ധീകരിച്ച കഥാസമാഹാരത്തിനാണ് ഇത്തവണ പുരസ്‌കാരം നല്‍കുന്നത്. പുസ്തകത്തിന്റെ മൂന്ന് കോപ്പി സെപ്തംബര്‍ 16നകം വി.കെ.രാജേന്ദ്രന്‍, അഡ്വക്കറ്റ് ക്ലര്‍ക്ക്, കുറ്റിപ്പുറം679571 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9846661673. വാര്‍ത്താസമ്മേളനത്തില്‍ വി.കെ.രാജേന്ദ്രന്‍, കെ.പി.സുബ്രഹ്മണ്യന്‍, കെ.അബൂബക്കര്‍, പി.രമേശ്ബാബു, ഇ.ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു.

Sharing is caring!