മലപ്പുറം കലക്ടറെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി എ കെ ബാലന്‍

മലപ്പുറം കലക്ടറെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി എ കെ ബാലന്‍

മലപ്പുറം: മാലിന്യ സംസ്‌കരണത്തിന്റ മലപ്പുറം മാതൃകാപ്രവര്‍ത്തനം നേരില്‍ കാണാന്‍ മന്ത്രി എ.കെ ബാലന്‍ കലക്ടറുടെ ഔദ്യോഗിക വസതി സന്ദര്‍ശിച്ചു. മാലിന്യ സംസ്‌കരണത്തിന് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് ഔദ്യോഗിക തുടക്കമാവുന്നതിന് മുമ്പ് തന്നെ ജില്ലയില്‍ ആരംഭിച്ചിരുന്നു. മന്ത്രി കെ.ടി ജലീലും ജില്ലാ കലക്ടര്‍ അമിത് മീണയും വീടുകളില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ച് നേരത്തെ മാതൃക സൃഷ്ടിച്ചിരുന്നു. ഇക്കാര്യം എ.കെ ബാലന്‍ സല്യൂട്ട് സ്വീകരിച്ചതിന് ശേഷം നടത്തിയ പ്രസംഗത്തില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു. മാതൃകാപ്രവര്‍ത്തനം നടത്തിയതിന് ജില്ലയ്ക്ക പ്രത്യേകം അഭിനന്ദനവും അദ്ദേഹം നല്‍കിയിരുന്നു.

പി.ഉബൈദുള്ള എം.എല്‍.എ, നഗരസഭാ ചെയര്‍പേഴ്‌സന്‍ സി.എച്ച് ജമീല, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ ജ്യോതിഷ്, വാര്‍ഡ് കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. പ്ലാന്റിന്റെ പ്രവര്‍ത്തന രീതി മന്ത്രി ചോദിച്ച് മനസ്സിലാക്കി.

Sharing is caring!