വ്യത്യസ്തമായി താമരക്കുഴിക്കാരുടെ സ്വതന്ത്ര്യദിനാഘോഷം

വ്യത്യസ്തമായി താമരക്കുഴിക്കാരുടെ സ്വതന്ത്ര്യദിനാഘോഷം

മലപ്പുറം: മിഠായി വിതരണമില്ല, കൊടി തോരണങ്ങളില്ല, ബഹു വര്‍ണ്ണ കളറിലുള്ള ബലൂണുകളുമില്ല.. എങ്കിലും ഗംഭീരവും ശ്രദ്ധേയവുമായി മലപ്പുറം താമരക്കുഴി നിവാസികളുടെ സ്വാതന്ത്ര്യ ദിനാഘോഷം. താരമക്കുഴി ആരോഗ്യ ശുചിത്വ കമ്മിറ്റിയാണ് വേറിട്ട പരിപാടി സംഘടിപ്പിച്ച് പ്രശംസ നേടിയത്. ‘ മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ എന്ന കംപയ്‌ന്റെ ഭാഗമായി തയ്യാറാക്കി അതില്‍ ജനകീയ ഒപ്പ് ചാര്‍ത്തലായിരുന്നു പരിപാടി. കുന്നുമ്മല്‍ പെട്രോള്‍ പമ്പ് പരിസരത്താണ് ക്യാന്‍വാസ് ഒരുക്കിയത്. ക്യാന്‍വാസില്‍ ഒപ്പ് വച്ച് മന്ത്രി എ.കെ ബാലന്‍ സര്‍ക്കാരിന്റെ പിന്തുണയും പ്രഖ്യാപിച്ചു .

പി ഉബൈദുള്ള എം എല്‍ എ, ജില്ലാ കലക്ടര്‍ അമിത് മിണ, നഗരസഭ ചെയര്‍പേഴ്‌സണ്‍ സി എച്ച് ജമീല ടീച്ചര്‍, വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സൈദ്, വാര്‍ഡ് കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍, സെക്രട്ടറി എന്‍ കെ. കൃഷ്ണ കുമാര്‍, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അജീഷ് സി കെ. പ്രോ ഗ്രാം ഓഫീസര്‍മാരായ ജ്യോതിഷ് മണാശ്ശേരി, സി. സൈനുദ്ദീന്‍ എന്നിവരും ക്യാന്‍വാസില്‍ കയ്യൊപ്പ് ചാര്‍ത്തി

‘ വൃത്തിയാണ് ആയുസ് ശുചിത്വമാണ് ജീവിതം’. ‘ ഒപ്പിനൊപ്പം ചിലര്‍ കുറിച്ചിട്ട വരികളാണിത്. ശുചിത്വത്തെ കുറിച്ച് പറയുന്ന മഹദ് വചനങ്ങളും ചിലര്‍ ക്യാന്‍വാസില്‍ കുറിച്ചു. മാലിന്യത്തിനെതിരെ ഒരു നാട് കൈകോര്‍ത്തതിന്റെ തെളിവായിരുന്നു പരിപാടിയിലെ ജനപങ്കാളിത്തം. അയല്‍ക്കൂട്ടം അംഗങ്ങള്‍, യുവജന സംഘടന, ക്ലബ് പ്രതിനിധികള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ മെമ്പര്‍മാര്‍ എല്ലാ വരും പങ്കെടുത്തു. നഗരസഭ നല്‍കിയ പോട്ട് കമ്പോസ്റ്റ് സ്ഥാപിച്ച രണ്ട് വീടുകളും മന്ത്രിയും ജനപ്രതിനിധികളും സന്ദര്‍ശിച്ചു.

 

Sharing is caring!