ഹജ്ജിന് പോകാനുള്ള മോഹം പങ്കുവെച്ച് സി പി എം നേതാവ് എം എ ബേബി
കൊച്ചി: അവസരം ലഭിച്ചാല്‍ ഹജ്ജിന് പോകുമെന്ന് സി പി എം പോളിറ്റ്ബ്യൂറോ മെംബറും മുന്‍ മന്ത്രിയുമായ എം എ ബേബി. മനസു കൊണ്ട് താന്‍ പലതവണ ഹജ് നടത്തിയിട്ടുണ്ടെന്നും എന്നെങ്കിലും മക്കയിലേക്ക് പോകാന്‍ അവസരം ലഭിച്ചാല്‍ ഉറപ്പായും പോകുമെന്നും അദ്ദേഹം പറഞ്ഞു.
നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാംപിലെത്തിയ എം എ ബേബി തീര്‍ഥാടകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, വൈസ് ചെയര്മാന് എം എസ് അനസ് ഹാജി, ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത്, മുന്‍ എം എല്‍ എസ യൂസഫ് ഹജ്ജ്, വഖഫ് ഭാരവാഹികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




