ബാപ്പയുടെ ഓര്മ്മയില് സി ജാബിറിന്റെ മക്കള് പോലീസ് മെഡല് ഏറ്റുവാങ്ങി

മലപ്പുറം: അകാലത്തില് പൊലിഞ്ഞ ഫുട്ബോള് താരവും എം എസ് പിയിലെ പോലീസ് ഉദ്യോഗസ്ഥനുമായ സി ജാബിറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്. മരണാനന്തര ബഹുമതിയായി നല്കിയ മെഡല് അദ്ദേഹത്തിന്റെ മക്കള് ഇന്ന് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ ഏറ്റുവാങ്ങി. മലപ്പുറത്ത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ മുഖ്യാതിഥിയായിരുന്ന മന്ത്രി എ കെ ബാലനാണ് അവാര്ഡുകള് നല്കിയത്.
മലബാര് സ്പെഷല് പോലീസില് സര്ക്കിള് ഇന്സ്പെക്ടര് ആയിരുന്ന സി ജാബിര് കഴിഞ്ഞ വര്ഷം ഡിസംബറിലാണ് കൊണ്ടോട്ടിക്ക് സമീപമുണ്ടായ വാഹനാപകടത്തില് കൊല്ലപ്പെട്ടത്. മലപ്പുറം കണ്ട മികച്ച ഫുട്ബോളര്മാരില് ഒരാളായിരുന്നു ജാബിര്. ദേശീയ ടീമിനടക്കം കളിച്ച ജാബിര് കേരള ഫുട്ബോളിന്റെ പ്രതാപകാലത്തെ പ്രധാന കളിക്കാരിലൊരാളായിരുന്നു.
1990ല് ഫെഡറേഷന് കപ്പ് ഫുട്ബോള് ടൂര്ണമെന്റ് വിജയിച്ച കേരള പോലീസ് ടീമില് അംഗമായിരുന്നു ഇദ്ദേഹം. ആറു സന്തോഷ് ട്രോഫി ടൂര്ണമെന്റുകളില് കേരളത്തിനായി ബൂട്ടണിഞ്ഞു ഈ മിഡ്ഫീല്ഡര്. 1996ലെ നെഹ്റു ട്രോഫി അടക്കമുള്ള രാജ്യാന്തര ടൂര്ണമെന്റിലും പങ്കെടുത്തിട്ടുണ്ട്. തെരട്ടമ്മല് കേന്ദ്രീകരിച്ച് പുതിയ താരങ്ങളെ കണ്ടെത്താനും സി ജാബിര് മുന്പന്തിയിലുണ്ടായിരുന്നു.
RECENT NEWS

പുത്തനത്താണിയിൽ സ്കൂൾ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പുത്തനത്താണി: ചേരുലാൽ ഹൈസ്ക്കൂളിലെ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുത്തനത്താണിക്കടുത്ത് ചേരുലാൽ ഹൈസ്കൂൾപടി എടത്തട്ടത്തിൽ സക്കീർ മാസ്റ്ററുടെ ഭാര്യ ജസിയ (46) ആണ് മരിച്ചത്. വീടനകത്ത് വെച്ച് പൊള്ളലേറ്റ നിലയിലാണ് കണ്ടെത്. ഗ്യാസ് [...]