പി.വി അന്‍വര്‍ എം.എല്‍.എക്കെതിരെ അന്വേഷണത്തിന് ജില്ലാ കലക്ടറുടെ ഉത്തരവ്

കോഴിക്കോട്: നിലമ്പൂര്‍ എംല്‍എ പി.വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള വാട്ടര്‍തീം പാര്‍ക്കിനെതിരെ അന്വേഷണം നടത്താന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ യു.വി ജോസ് ഉത്തരവിട്ടു. നിയമം ലംഘിച്ചാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നതെന്ന് കാണിച്ച് മലപ്പുറം ലൈഫ് നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു.

പിവി അന്‍വറിന്റെ ഉടമസ്ഥയിലുള്ള വാട്ടര്‍ തീം പാര്‍ക്ക്‌

ഡെപ്യൂട്ടികലക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തുക. ടൗണ്‍ പ്ലാനിങ് വിഭാഗം, ദുരന്ത നിവാരണ വിഭാഗം, ഫയര്‍ഫോഴസ്, വനംവകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. പാര്‍ക്കിന് അനുമതി വാങ്ങാത്തത്, പരിസ്ഥിതി നാശം വരുത്തിയത്, അനധികൃത നിര്‍മാണം എന്നിവയാണ്‌ പ്രധാനമായും അന്വേഷിക്കുക. വനം വകുപ്പിന്റെ സ്ഥലത്താണ് തടയിണ നിര്‍മിച്ചതെന്ന പരാതിയും അന്വേഷിക്കും.

എംഎല്‍എയുടെ നിയമലംഘനം സംബന്ധിച്ച് മലപ്പുറം ലൈഫ് നല്‍കിയ വാര്‍ത്ത

ആദിവാസികള്‍ ഉപയോഗിക്കുന്ന അരുവിയില്‍ തടയണ നിര്‍മ്മിച്ചതായുള്ള പരാതിയും എംഎല്‍എ ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.സമുദ്ര നിരപ്പില്‍ നിന്ന് 2000 അടി ഉയരത്തിലുള്ള പരിസ്ഥിതി ലോല പ്രദേശമായ കക്കാടംപൊയിലില്‍ കുന്നുകള്‍ ഇടിച്ചു നിരത്തി, പാര്‍ക്ക് നിര്‍മ്മാണത്തിന് മതിയായ അനുമതി ലഭ്യമാക്കിയില്ല തുടങ്ങിയ ആരോപണമാണ് എംഎല്‍എ ക്കെതിരെ പ്രധാനമായും ഉയര്‍ന്നിട്ടുള്ളത്. പാര്‍ക്കില്‍ പ്രവേശിക്കാന്‍ മാത്രം പണം വാങ്ങാമെന്ന അനുമതി ഉപയോഗിച്ചാണ് പാര്‍ക്ക് പ്രവര്‍ത്തിപ്പിക്കുന്നതെന്ന വാര്‍ത്തകള്‍ നേരെത്തെ പുറത്ത് വന്നിരുന്നു. എംഎല്‍എ ക്ക പഞ്ചായത്ത് അധികൃതര്‍ വഴിവിട്ട് സഹായം നല്‍കിയതായും പരാതിയുണ്ട്. ഈ പരാതിയിലും അന്വേഷണം നടക്കും.

Sharing is caring!