മഅ്ദനിക്ക് സഹായ വാഗ്ദാനവുമായി മുനവറലി തങ്ങള്‍ അന്‍വാര്‍ശേരിയില്‍

മലപ്പുറം: പി ഡി പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ മോചനത്തിന് സഹായ ഹസ്തവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. ഇന്ന് മഅ്ദനിയുടെ അന്‍വാര്‍ശ്ശേരിയിലെ വീട്ടിലെത്തി മുനവറി തങ്ങള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. ഈ സന്ദര്‍ശനത്തിനിടെയാണ് മഅ്ദനിയെ ജയില്‍ മോചിതനാക്കാനുള്ള ശ്രമത്തില്‍ തങ്ങള്‍ ഇടപെട്ടത്.
കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക സര്‍ക്കാരിന്റെ ചുമതലയുള്ള എ ഐ സി സി പ്രതിനിധി കെ സി വേണുഗോപാല്‍ മുഖാന്തിരമാണ് മഅ്ദനിക്ക് ആവശ്യമായ മനുഷ്യാവകാശ സഹകരണത്തിന് ശ്രമിക്കുന്നത്. ഈ വിഷയം സംബന്ധിച്ച് മുനവറലി ശിഹാബ് തങ്ങളും, മഅ്ദനിയും തമ്മില്‍ സംസാരിച്ചിരുന്നു. തുടര്‍ന്ന് മുനവറലി ശിഹാബ് തങ്ങള്‍ കെ സി വേണുഗോപാലുമായി ബന്ധപ്പെട്ട് മഅ്ദനിയുടെ ജയില്‍വാസം സംബന്ധിച്ച കാര്യങ്ങളുമായി സംസാരിച്ചു. ഇദ്ദേഹത്തിന് മനുഷ്യത്വപരമായ സഹായം ചെയ്യുന്നതിനെക്കുറിച്ചും ഇരുവരും തമ്മില്‍ ചര്‍ച്ച നടന്നതായാണ് വിവരം.
മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് സുപ്രീം കോടതി ഇടപെടലിലൂടെ മഅ്ദനി കേരളത്തിലെത്തിയത്. മകന്റെ കല്യാണത്തിന് മുനവറലി ശിഹാബ് തങ്ങള്‍ക്കും ക്ഷണമുണ്ടായിരുന്നു. എന്നാല്‍ അന്ന് തിരക്ക് മൂലം പങ്കെടുക്കാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് നവ ദമ്പതികള്‍ക്ക് ആശംസകളുമായി തങ്ങള്‍ മഅ്ദനിയുടെ വസതി സന്ദര്‍ശിക്കുകയായിരുന്നു.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]