റൊണോള്‍ഡോക്ക് അഞ്ച് കളിയില്‍ നിന്നും വിലക്ക്

റൊണോള്‍ഡോക്ക് അഞ്ച് കളിയില്‍ നിന്നും വിലക്ക്

മാഡ്രിഡ്: സൂപ്പര്‍ കപ്പില്‍ ബാഴ്‌സക്കെതിരായ ആദ്യ പാദ മത്സരത്തില്‍ റഫറിക്കെതിരെ മോശം പെരുമാറ്റം നടത്തിയതിന് ക്രിസ്റ്റ്യാനോ റൊണോള്‍ഡോക്ക് അഞ്ച് കളികളില്‍ നിന്നും വിലക്ക്. ചുവപ്പ് കാര്‍ഡ് ലഭിച്ചപ്പോള്‍ റഫറിയെ തള്ളിയതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

12 മത്സരങ്ങളില്‍ വരെ വിലക്ക് ലഭിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ചുവപ്പ് കാര്‍ഡ് ലഭിച്ചതിന് ഒരു കളിയില്‍ നിന്നും മോശം പെരുമാറ്റത്തിന് നാല് കളികളില്‍ നിന്നുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ സൂപ്പര്‍ കപ്പില്‍ രണ്ടാം പാദ മത്സരം റൊണോള്‍ഡോക്ക് നഷ്ടപ്പെടും.

 

Sharing is caring!