പുതിയ മാതൃകയാവാന്‍ മലപ്പുറം നഗരസഭ

പുതിയ മാതൃകയാവാന്‍ മലപ്പുറം നഗരസഭ

മലപ്പുറം: മാലിന്യമില്ലാത്ത നഗരത്തിന് വേണ്ടി ഒന്നിച്ച് കൈകോര്‍ത്ത് നഗരസഭ. മാലിന്യ സംസ്‌കരണത്തിന് പുതിയ മാതൃക സൃഷ്ടിക്കാനൊരുങ്ങുകയാണ് മലപ്പുറം നഗരസഭ. ‘മൊഞ്ചുള്ള മലപ്പുറം’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് സ്വാതന്ത്ര്യ ദിനമായ നാളെ തുടക്കമാവും.

നഗര വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ഓരോ വീടുകളിലുമെത്തി സംഘം അജൈവ മാലിന്യങ്ങള്‍ ശേഖരിക്കും. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളാണ് ഇത്തരത്തില്‍ ശേഖരിക്കുക. വീടുകളില്‍ നിന്നും നിശ്ചിത സംഖ്യ ഈടാക്കിയാവും മാലിന്യം ശേഖരിക്കുക. ശേഖരിച്ച മാലിന്യങ്ങള്‍ പുനരുത്പാദനം നടത്താനും പ്രത്യേക പദ്ധതി ഒരുക്കുന്നുണ്ട്. രാജീവ് യൂത്ത് ഫൗണ്ടേഷനുമായി ചേര്‍ന്നാണ് നഗരസഭ പദ്ധതി തയാറാക്കിയിരിക്കുന്നത്.

പദ്ധതിക്ക് ഭരണ-പ്രതിപക്ഷ ഭേദമന്യ കൗണ്‍സിലര്‍മാര്‍ പിന്തുണ പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ തന്നെ ബോധവത്കരണ പരിപാടികളും നേരത്തെ നടത്തിയിരുന്നു.

 

Sharing is caring!