ആര്.എസ്.എസ് അജണ്ട മാത്രമാണ് മോഡി നടപ്പാക്കുന്നത്: കെ.പി.എ.മജീദ്

കൊണ്ടോട്ടി: ന്യൂനപക്ഷ – ദളിത് വിഭാഗത്തെ ഇല്ലാതാക്കാന്‍ പശുവിനെയും പശു മാംസത്തെയും മുന്‍നിര്‍ത്തി വര്‍ഗീയ അജണ്ട ഉണ്ടാക്കുകയാണ് മോദി സര്‍ക്കാറെന്നും മതേതരകാംഷികള് ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. ആര്.എസ്.എസിന്റെ അജണ്ട മാത്രമാണ് മോദി രാജ്യത്ത് നടപ്പാക്കുന്നത്. ഇതിനെതിരെ ശബ്ദിച്ചാല്‍ അത് രാജ്യദ്രോഹമാകുന്നു. ന്യൂനപക്ഷ- ദളിത് വേട്ടക്കെതിരെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപ്പടികള്ക്കുമെതിരെ കൊണ്ടോടി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ സമര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്ദേമാതരം വിളിക്കാത്തവര്‍ പാക്കിസ്ഥാനിലേക്ക് പോകണമെന്ന് മോദി പാര്‍ലമെന്റിലെ അധികാരികള്‍ തന്നെ പറയുകയാണ്. രാഷ്ര്ടപിതാവിനെ ഇകഴ്ത്തി പകരം രാഷ്ര്ട പിതാവിനെ കൊല ചെയ്ത ഗോഡ്സെ യെ പുകഴ്ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി അധ്യക്ഷത വഹിച്ചു.
ടി.വി.ഇബ്രാഹിം എം.എല്‍.എ, അസ്വ.പി.വി.മനാഫ്,അഷ്റഫ് മടാന്‍, രായിന്‍ക്കുട്ടി നീറാട് പ്രസംഗിച്ചു.പ്രകടനത്തിന് പി.കെ.സി. അബ്ദുറഹിമാന്, സി.പി. കുഞ്ഞാന്, സി.ടി.മുഹമ്മദ്, നസിം പുളിക്കല്‍, കെ.പി. ബാപ്പുഹാജി, അഡ്വ.എം.കെ.സി.നൗഷാദ്, എ.മുഹ്യുദ്ദീന്‍ അലി, കെ.ടി.ഷക്കീര്‍ ബാബു, എന്‍.എ.കരീം, ബഷീര്‍ കോപ്പിലാന്‍ നേതൃത്വം നല്കി.
RECENT NEWS

സമസ്ത-സി ഐ സി തർക്കത്തിൽ നേതാക്കളുടെ ചർച്ച, എല്ലാം നന്മയിലേക്കാകട്ടെയെന്ന് സാദിഖലി തങ്ങൾ
കോഴിക്കോട്: സമസ്ത നേതാക്കളുമായി വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് മുസ് ലിം ലീഗ് നേതാക്കൾ ചർച്ച നടത്തി. സമസ്ത-സി ഐ സി പ്രശ്നം ഗുരുതരമായ സാഹചര്യത്തിലാണ് ഇരുകൂട്ടരും ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ ചർച്ച ചെയ്തത്. യോഗത്തിന്റെ ചിത്രം പങ്കുവെച്ച് നല്ലൊരു [...]