സ്വന്തം തടകത്തില്‍ റയലിന് മുന്നില്‍ തകര്‍ന്ന് ബാഴ്‌സ

സ്വന്തം തടകത്തില്‍ റയലിന് മുന്നില്‍ തകര്‍ന്ന് ബാഴ്‌സ

ബാഴ്‌സ: സ്വന്തം തട്ടകത്തില്‍ റയല്‍ മാഡ്രിന് മുന്നില്‍ മെസ്സിക്കും സംഘത്തിനും തകര്‍ച്ച. സൂപ്പര്‍ കപ്പ് ആദ്യ പാദ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ തോറ്റത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണോള്‍ഡോ അത്യുജല ഗോള്‍ നേടിയ മത്സരത്തില്‍ താരം ചുവപ്പ കാര്‍ഡും കണ്ടു.

പി.എസ്.ജിയിലേക്ക് ചേക്കേറിയ നെയ്മറിന് പകരം ഡെലഫൗ-സുവാരസ്-മെസ്സി കൂട്ടുകെട്ടിലാണ് ബാഴ്‌സ ഇറങ്ങിയത്. റൊണോള്‍ഡോയെ ബഞ്ചിലിരുത്തിയാണ് റയല്‍ മത്സരത്തിനിറങ്ങിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പിക്വയുടെ ഓണ്‍ ഗോളിലൂടെ ബാഴ്‌സ പിന്നിലായി.

മത്സരം ചൂടു പിടിക്കുന്നതിനിടയില്‍ 58ാം മിനിറ്റില്‍ പകരക്കാരനായി റൊണോള്‍ഡോയും എത്തി. 76ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മെസ്സി ബാഴ്‌സയെ ഒപ്പമെത്തിച്ചു. പെനാല്‍റ്റി ലഭിക്കാനായി സുവാരസ് മനപൂര്‍വം ഡൈവ് ചെയതതാണെന്ന് റയല്‍ താരങ്ങള്‍ വാദിച്ചെങ്കിലും റഫറി ചെവികൊണ്ടില്ല.

80ാം മിനിറ്റിലായിരുന്നു റൊണോള്‍ഡോയുടെ ഗോള്‍. കൗണ്ടര്‍ അറ്റാക്കിലൂടെ മുന്നേറിയ താരം പെനാല്‍റ്റി പിക്വയെ വെട്ടിച്ച് പന്ത് പോസ്റ്റിലെത്തിച്ചു. ഗോളടിച്ചതില്‍ ജെഴ്‌സ് ഊരി ആഹ്ലാദം പ്രകടിപ്പിച്ച താരത്തിന് റഫറി മഞ്ഞ കാര്‍ഡും നല്‍കി. 81ാം മനിറ്റിലാണ് താരത്തിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ഫൗളിന് വിധേയനായി ബോക്‌സില്‍ വീണ താരത്തിന് ഡൈവിങാണെന്ന പേരില്‍ റഫറി രണ്ടാം മഞ്ഞകാര്‍ഡ് നല്‍കി. റഫറിക്കെതിരെ പ്രതിഷേധവുമായി താരങ്ങള്‍ എത്തിയെങ്കിലും ചെവികൊണ്ടില്ല.

പത്ത് പേരുമായി ചുരുങ്ങിയത് മുതലെടുക്കാനായി ബാഴ്‌സ അക്രമണം നടത്തിയെങ്കിലും വിജിക്കാനായില്ല. അതേ സമയം കൗണ്ടര്‍ അറ്റാക്കിലൂടെ അസന്‍സിയോ റയലിനായി വീണ്ടും വലകുലുക്കി.

 

 

Sharing is caring!