പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ചകേസില്‍ സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍

പെരിന്തല്‍മണ്ണയില്‍ യുവാവ്  വെടിയേറ്റു മരിച്ചകേസില്‍ സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍

 

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റത് എയര്‍ഗണില്‍നിന്ന്, കസ്റ്റഡിയിലെടുത്തവരുടെ മൊഴികളില്‍ ഒന്നുതന്നെ. യുവാവ് വെടിയേറ്റു മരിച്ച സംഭവത്തില്‍ സംഭവ സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ ചോദ്യംചെയ്തതില്‍നിന്നാണു ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചത്.

ഇവരെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്. നേരിട്ട് വെടിയുതിര്‍ത്തതു തന്നെയാണെന്നാണു പോലീസ് നിഗമനം. സുഹൃത്തുക്കളെ ഓരോരുത്തരേയും തനിച്ചു പോലീസ് ചോദ്യംചെയ്തു. എല്ലാവരും നല്‍കുന്ന മൊഴികള്‍ സാമ്യമുള്ളതുതന്നെയാണെന്നു പോലീസ് വ്യക്തമാക്കി.

മാനത്തുമംഗലം കിഴിശേരി കുഞ്ഞിമുഹമ്മദിന്റെ മകന്‍ മാസിന്‍ (21) ആണ് ഇന്നലെ വെടിയേറ്റ് മരിച്ചത്. പിന്‍കഴുത്തിന് വെടിയേറ്റ നിലയില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ഇയാളെ പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയിലെത്തിച്ചത്. ചോരയില്‍ കുളിച്ച ഇയാളെ ഒരു സ്‌കൂട്ടറില്‍ നടുക്കിരുത്തിയാണ് രണ്ട് പേര്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്.

തുടര്‍ന്ന് മാസിലിനെ പരിചരണത്തിനായി മാറ്റിയതോടെ രണ്ടുപേരും സ്ഥലംവിടുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നെന്ന് അധികൃതര്‍ വ്യക്തമാക്കി. മാസിനിന്റെ കാലിനും പരുക്കേറ്റിട്ടുണ്ട്.എയര്‍ഗണില്‍ നിന്നുള്ള വെടിയേറ്റാണ് ഇയാള്‍ മരിച്ചത്. ഇയാള്‍ റേഡിയോളജി വിദ്യാര്‍ഥിയാണ്. മാസിനെ ആശുപത്രിയിലെത്തിച്ചവരെ കുറിച്ച് വിവരമില്ലായിരുന്നെങ്കിലും പിന്നീട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

 

Sharing is caring!