വിദ്യാര്‍ഥി വെടിയേറ്റ് മരിച്ച സംഭവം; സുഹൃത്തുക്കള്‍ കീഴടങ്ങി

പെരിന്തല്‍മണ്ണ: വിദ്യാര്‍ഥി വെടിയേറ്റ് മരിച്ച സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ട് പേര്‍ പോലീസില്‍ കീഴടങ്ങി. മാനത്തുമംഗലം കിഴിശ്ശേരി കുഞ്ഞിമുഹമ്മദിന്റെ മകന്‍ മാസിന്‍ (21) ആണ് ഇന്ന് വൈകീട്ട് വെടിയേറ്റ് മരണപ്പെട്ടത്.
പൂപ്പലത്ത് ഒഴിഞ്ഞ സ്ഥലത്ത് വച്ചാണ് മാസിന് വെടിയേറ്റത്. സുഹൃത്തുക്കളോടൊത്ത് എയര്‍ഗണ്‍ ഉപയോഗിക്കാന്‍ പഠിക്കവെ അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് കരുതുന്നത്.
കഴുത്തിന് വെടിയേറ്റ നിലയില്‍ ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് മാസിനെ പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. മാസിന്റെ കാലിനും പരിക്കുണ്ട്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ പറയുന്നു.
കോഴിക്കോട് എഡബ്ല്യൂഎച്ച് കോളേജില്‍ ഓഡിയോളജി എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ് മാസിന്‍. മതാവ്: ഖദീജ, സഹോദരങ്ങള്‍ സീനത്ത്, സാബിദ, ഷഹന.
RECENT NEWS

ലീഗിനെ ക്ഷണിക്കാന്‍ ബി.ജെ.പി വളര്‍ന്നിട്ടില്ല: പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്ലിംലീഗിനെ എന്‍.ഡി.എയിലേക്ക് ക്ഷണിച്ച ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന് മറുപടിയുമായി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലിംലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ലെന്നും അതിന് വച്ച വെള്ളം [...]