ഇര്ഫാന് 24ാം സ്ഥാനം

ലണ്ടന്: ലോക അത്ലറ്റിക് മീറ്റില് ഇന്ന് നടത്ത മത്സരത്തിനിറങ്ങിയ കെ.ടി ഇര്ഫാന് 23ാം സ്ഥാനം. 20 കിലോമീറ്റര് വിഭാഗത്തിലാണ് ഇര്ഫാന് മത്സരത്തിനിറങ്ങിയത്. 64 പേര് പങ്കെടുത്ത മത്സരത്തില് 1:21:40 സമയത്തിലാണ് ഇര്ഫാന് എത്തിയത്. കൊളംബിയയുടെ എയ്ദര് അരിവാലോ (Eider Arévalo) യാണ് മത്സരത്തില് ഒന്നാമതെത്തിയത്. ഇര്ഫാനൊപ്പം മത്സരത്തിനിറങ്ങിയ ദേവേന്ദര് സിങ് 50ാമതും ഗണപതി കൃഷ്ണന് 54ാമതും സ്ഥാനമാണ് നേടിയത്.
15 കിലോമീറ്റര് വരെ 14ാം സ്ഥാനത്ത് തുടര്ന്നെങ്കിലും സ്ഥിരത പുലര്ത്താനായില്ല. ആദ്യ അഞ്ച് കിലോമീറ്ററില് 16ാം സ്ഥാനത്തും 10 കിലോമീറ്ററില് 13ാം സ്ഥാനത്തും 15 കിലോമീറ്ററില് 14ാം സ്ഥാനത്തുമായിരുന്നു ഇര്ഫാനുണ്ടായിരുന്നത്. അഞ്ച് വര്ഷം മുമ്പ് ഒളിംപിക്സില് നടന്ന അതേ വഴിയിലൂടെയായിരുന്നു ഇ്ന്നും നടത്തം. അന്ന് 1:20:21 എന്ന സമയത്തോടെ പത്താം സ്ഥാനത്ത് എത്താന് ഇര്ഫാന് കഴിഞ്ഞിരുന്നു. ഇര്ഫാന്റെ മികച്ച സമയവും ഇതാണ്.
RECENT NEWS

എളമരം കടവ് പാലം നാടിന് സമർപ്പിച്ചു
എളമരം കടവ് പാലം ഉദ്ഘാടന വിവാദം അനാവശ്യം: സംസ്ഥാനത്ത് നടക്കുന്നത് ഏവരെയും സംയോജിപ്പിച്ചുള്ള വികസനം - മന്ത്രി പി. എ മുഹമ്മദ് റിയാസ്