പെരിന്തല്‍മണ്ണയില്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു

പെരിന്തല്‍മണ്ണ: മാനത്തുമംഗലം സ്വദേശിയായ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. മാസിന്(21) ആണ് മരിച്ചത്. പിന്‍കഴുത്തിനെ വെടിയേറ്റ നിലയില്‍ വൈകിട്ട് അഞ്ചരയോടെയാണ് ഇയാളെ പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയിലെത്തിക്കുന്നത്.
ചോരയില്‍ കുളിച്ച ഇയാളെ ഒരു സ്കൂട്ടറില്‍ നടുക്കിരുത്തിയാണ് രണ്ട് പേര് ചേര്‍ന്ന് കൊണ്ടുവന്നത്. കോഴിക്കോട് എ.ഡബ്ല്യൂ.എച്ച് കോളേജില്‍ ഓഡിയോളജി എഞ്ചിനിയറിങ് വിദ്യാര്‍ഥിയാണ് മാസിന്. അബദ്ധം പറ്റിയെന്ന് ആദ്യം സുഹൃത്തുക്കള്‍ പറഞ്ഞെങ്കിലും പോലീസ് എത്തിയപ്പോഴേക്കും ഇവര്‍ സ്ഥലം വിട്ടിരുന്നു.
എയര്‍ഗണില്‍ നിന്നുള്ള വെടിയേറ്റാണ് ഇയാള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ ആശുപത്രിയിലെത്തിച്ചവരെക്കുറിച്ചും വിവരമില്ലാത്തത് സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പെരിന്തല്‍മണ്ണ പോലീസ് അറിയിച്ചു.
RECENT NEWS

ദോഹ മൻസൂറയിൽ കെട്ടിടം തകർന്നുണ്ടായി മരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം മൂന്നായി
പൊന്നാനി പോലീസ് സ്റ്റേഷന് അരികെ സലഫി മസ്ജിദിന് സമീപം തച്ചാറിന്റെ വീട്ടിൽ അബു ടി മാമ്മദൂട്ടി (45), മാറഞ്ചേരി പരിചകം സ്വദേശി മണ്ണറയിൽ കുഞ്ഞിമോൻ മകൻ നൗഷാദ് എന്നിവരാണ് മരിച്ചത്.