ഇര്‍ഫാന്‍ ട്രാക്കിലിറങ്ങി; പ്രാര്‍ഥനയോടെ മലപ്പുറം

ലണ്ടന്‍: ലോക അത്‌ലറ്റിക് മീറ്റിലെ മലപ്പുറത്തിന്റെ സാനിധ്യം കെ.ടി ഇര്‍ഫാന്‍ ട്രാക്കിലിറങ്ങി. ഇന്ത്യന്‍ സമയം 6.50നാണ് ഇര്‍ഫാന്‍ പങ്കെടുക്കുന്ന 20 കിലോമീറ്റര്‍ മത്സരം തുടങ്ങിയത്. രണ്ട് മണിക്കൂറിനകം മത്സരത്തിന്റെ ഫലമറിയാം

അഞ്ച് വര്‍ഷം മുമ്പ് ഒളിംപിക്‌സില്‍ പത്താം സ്ഥാനം നേടിയ അതേ വഴികളിലൂടെ തന്നെയാണ് ഇര്‍ഫാന്‍ ഇന്നും നടക്കുന്നത്. അന്ന് ഒരു മണിക്കൂറും 20 മിനിറ്റും 21 സെക്കന്റും എടുത്താണ് അന്ന് ഇര്‍ഫാന്‍ നടത്തം പൂര്‍ത്തിയാക്കിയത്. ഇര്‍ഫാന്റെ ഏറ്റവും മികച്ച സമയവും ഇതാണ്.ഇര്‍ഫാനോടൊപ്പം ഇന്ത്യന്‍ താരങ്ങളായ ദേവീന്ദര്‍ സിങ്, ഗണപതി കൃഷ്ണ എന്നിവരും മത്സരത്തിനിറങ്ങുന്നുണ്ട്.

 

Sharing is caring!