ജിസിസി മലപ്പുറം മുനിസിപ്പല്‍ കെഎംസിസി നിവേദനം നല്‍കി

മലപ്പുറം: മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഓഫീസിലേക്ക് സ്ഥിരഉദ്യോഗസ്ഥന്മാരെ നിയമിക്കുന്നതിനുവേണ്ടിയും അടച്ചുപൂട്ടിയ ക്ഷേമനിധി ബോര്‍ഡിന്റെ ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുന്നതിനും വേണ്ട ഇടപെടലുകള്‍ നടത്തുന്നതിന് പി.ഉബൈദുള്ള എം.എല്‍.എക്ക് ജിസിസി മലപ്പുറം മുനിസിപ്പല്‍ കെഎംസിസി നിവേദനം നല്‍കി. അയല്‍ ജില്ലകളില്‍ നിന്നും ആഴ്ചയില്‍ രണ്ട് ദിവസം ഉദ്യോഗസ്ഥന്മാര്‍ മാറി മാറി വന്ന് പ്രവൃത്തിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്.
വരുന്ന ഉദ്യോഗസ്ഥന്മാര്‍ക്ക് ദീര്‍ഘദൂരം യാത്ര ചെയ്യേണ്ടിവരുന്നതിനാല്‍ കൃത്യസമയങ്ങളില്‍ ഓഫീസ് പ്രവര്‍ത്തനം തടസ്സമാകുകയാണ്. ജീവനക്കാരുടെ അഭാവം മൂലം അപേക്ഷകള്‍ കെട്ടികിടക്കുകയാണ് മതിയായ സ്ഥിര ഓഫീസ് ജീവനക്കാര്‍ ഇല്ലാത്തത് കൊണ്ട് തന്നെ ജില്ലയിലെ പ്രവാസികള്‍ ദീര്‍ഘനേരം കാത്തിരിക്കേണ്ടിവരുകയും ഒപ്പം മറ്റു പ്രയാസങ്ങള്‍ നേരിടേണ്ടിവരുകയാണ്. അതോടപ്പം മലപ്പുറത്ത് പ്രവര്‍ത്തിച്ചിരുന്ന ക്ഷേമനിധി ബോര്‍ഡ് ഓഫീസ് ജീവനക്കാരെയെല്ലാം പിരിച്ചുവിട്ടു ഓഫിസിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുകയാണ്.
RECENT NEWS

ഹജ്ജ് 2026: മഅ്ദിനില്‍ ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു
മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി നടപ്പാക്കുന്ന 20 ദിവസം കൊണ്ട് ഹജ്ജ് പൂര്‍ത്തീകരിക്കുന്ന ഹൃസ്വ പാക്കേജ് ശ്ലാഖനീയമാണെന്ന് മഅ്ദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന [...]