എം.ഡിയുടെ അറസ്റ്റോടെ പണം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയില് നിക്ഷേപകര്
തിരൂര്: ഉയര്ന്ന ലാഭവിഹിതം മോഹിച്ച് തുഞ്ചത്ത് ജ്വല്ലറിയില് നിക്ഷേപിച്ചത് പതിനായിരം മുതല് ലക്ഷങ്ങള് വരെ. 50ലക്ഷം രൂപ നിക്ഷേപിച്ചവരും കാതിലെ പൊന്ന് ഊരി നിക്ഷേപിച്ചവരുമുണ്ട്. 300പേരില് നിന്നായി 15കോടി രൂപ വാങ്ങിയെടുത്തതാണ് പ്രാഥമിക വിവരം. ഇനിയും കൂടുതല് പേരുണ്ടാവുമെന്നാണ് സൂചന.
അതേ സമയം ഒളിവില് കഴിഞ്ഞിരുന്ന തുഞ്ചത്ത് ജ്വല്ലറി മാനേജിംഗ് ഡയറക്ടര് ഒഴൂര് മുതിയേരി ജയചന്ദ്രനെ ഇന്നലെ അറസ്റ്റ് ചെയ്തതോടെ തങ്ങളുടെ നിക്ഷേപം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണു നിക്ഷേപകര്. തൃക്കണ്ടിയൂര് മേനോത്തിയില് ശ്രീനിവാസന് തുഞ്ചത്ത് ജ്വല്ലറിയില് മൂന്നു ഘട്ടങ്ങളിലായി നിക്ഷേപിച്ചത് ഓരോ ലക്ഷം രൂപയാണ്. ഇതിനു പുറമെ സ്വര്ണ്ണ സമ്പാദ്യ പദ്ധതിയില് മാസംതോറും 2000 രൂപ വച്ച് അമ്പതിനായിരം രൂപയും നല്കി. തിരൂരങ്ങാടി ചെട്ടിപ്പടിയിലെ കൊലാക്കല് ജിംഷിദ ലോക്കര് ഗോള്ഡ് പദ്ധതിയില് 185 ഗ്രാം സ്വര്ണ്ണാഭരണമാണ് നിക്ഷേപിച്ചത്.
250 രൂപ ലാഭവിഹിതം നല്കാമെന്നും ആറ് മാസം കഴിഞ്ഞാല് ലാഭവിഹിതത്തോടെ മാറ്റ് കുറയാത്ത സ്വര്ണ്ണം വാങ്ങാമെന്നാണ് വിശ്വസിപ്പിച്ചിരുന്നത്. ജ്വല്ലറി പൂട്ടിയതോടെ സ്വര്ണ്ണവുമില്ല ലാഭവിഹിതവുമില്ല. കല്പ്പകഞ്ചേരിയിലെ വെളുത്തേടത്ത് പറമ്പില് ഫാത്തിമ മൂന്നര ലക്ഷം രൂപയും കേരളാധീശ്വരപുരം മണ്ടപ്പാട്ട് വീട്ടില് നിഷനാല് ലക്ഷവും മുക്കോല പള്ളിപ്പുറത്ത് റംല രണ്ടു ലക്ഷവു മാണ് നിക്ഷേപിച്ചത്.അരിയല്ലൂരിലെ ഒടുക്കത്തയില് ശശി ധ ര ന് 46. 480 ഗ്രാം സ്വര്ണ്ണം ആദ്യം നിക്ഷേപിച്ചു. രണ്ടു ഘട്ടങ്ങളില് 85.14 ഗ്രാം സ്വര്ണ്ണച്ചു ഇതിനു പുറമെ ഒരു ലക്ഷം രൂപയും നിക്ഷേപിച്ചു.
ഏജന്റുമാര് മുഖേന വീട്ടിലെ പുരുഷന്മാര് അറിയാതെ സ്വര്ണ്ണവും പണവും നിക്ഷേപിച്ചവര് ഏറെയുണ്ട്.ഒരു ഗ്രാം സ്വര്ണ്ണത്തിന് 250 രൂപയാണ് ലാഭവിഹിതം വാഗ്ദാനം ചെയ്തിരുന്നത്. പെണ്മക്കളുടെ വിവാഹ ത്തിന് ഉപയുക്തമാക്കാന് നിക്ഷേ പിച്ച സാധാരണക്കാരുമുണ്ട്.പണം പലിശ സഹിതം കിട്ടാന് അമ്പതോളം പേര് ഇതിനകം തിരൂര് മുന്സിഫ് കോടതിയെ സമീപിച്ചിട്ടുണ്ട്. ജ്വല്ലറി എം.ഡി.ജയചന്ദ്രന്റെ പേരില്കേരളാധീശ്വര പുരത്തുള്ള ഭൂമി മുന്സിഫ് കോടതി ജപ്തിയില് നിര്ത്തിയിരിക്കുകയാണ്.
RECENT NEWS
ഒരു വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു
കോട്ടക്കൽ: എടരിക്കോട് പാലച്ചിറമാട് പിഞ്ചുകുഞ്ഞിനെ ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്റെ മകൾ ഹൈറ മറിയം ആണ് മരിച്ചത്. ഒരു വയസ്സും ഒരു മാസവും പ്രായമുള്ള കുട്ടിയാണ്. പുറത്തെ [...]