കോട്ടക്കല്‍ സ്വദേശി അല്‍ഐനില്‍ മരണപ്പെട്ടു

കോട്ടക്കല്‍ സ്വദേശി അല്‍ഐനില്‍ മരണപ്പെട്ടു

അല്‍ഐന്‍: കോട്ടക്കല്‍ ചെറുശോല സ്വദേശി അല്‍ഐനില്‍ നിര്യാതനായി. കൂട്ടാട്ടുപാറ കൊല്ലഞ്ചേരി ഫൈസലാണ് (40) മരണപ്പെട്ടത്. ഖുവൈതാത്തിലെ പെര്‍ഫ്യൂം കടയിലെ ജീവനക്കാരനായിരുന്നു. മൂന്ന് മാസം സന്ദര്‍ശക വിസയിലെത്തിയ ഫൈസലിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 12 വര്‍ഷം ദുബൈയില്‍ ജോലി ചെയ്തിട്ടുണ്ട്.

അലവിയാണ് ഫൈസലിന്റെ പിതാവ്. മാതാവ് നഫീസ. ഭാര്യ ആയിഷ. മക്കള്‍: ഫഹ്മിദ, ഫാദിയ, ഫാത്തിമ ഫിദ.

 

Sharing is caring!