രുചിയുടെ മലപ്പുറം കിസ്സ

20വര്‍ഷമായി മലപ്പുറത്തിന്റെ രുചികള്‍ കുഞ്ഞീമതാത്ത വിളമ്പാന്‍ തുടങ്ങിയിട്ട്. 70 വയസ്സായെങ്കിലും താത്തയുടെ രുചികള്‍ക്ക് എന്നും മധുരപതിനേഴാണ്. ജീവിതത്തില്‍ ഒറ്റപ്പെടുമെന്ന് തോന്നിയ നിമിശത്തില് ഈ പണിക്കിറങ്ങിയതാണ് താത്ത. അത് പക്ഷെ, നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു സ്ഥാപനത്തിന്റെ പിറവിയില്‍ കലാശിച്ചു.
ഫോട്ടോ: അസീസ് പുത്തൂര്‍
മലപ്പുറം കിസ്സ കേള്‍ക്കുന്ന പോലെ രസമാണ് കുഞ്ഞീമ താത്താന്റെ ചായക്കടയിലെ വിഭവങ്ങള്‍. എത്ര കഴിച്ചാലും നമുക്ക് മടുപ്പുണ്ടാക്കില്ല. 70 വയസ്സായി കുഞ്ഞീമ താത്താക്ക്. പക്ഷെ, അവരുണ്ടാക്കുന്ന വിഭവങ്ങള്‍ക്ക് എന്നും മധുരപ്പതിനേഴാണ്. മലപ്പുറം പെരുമ്പറമ്പിലാണ് കുഞ്ഞീമ താത്താന്റെ കട സ്ഥിതി ചെയ്യുന്നത്. മാറുന്ന മലപ്പുറത്തിന്റെ പ്രതീകമായ ഇന്‍കെല്‍ എജു സിറ്റിയോട് ചേര്‍ന്നാണ് മാറാത്ത രുചി വിളമ്പുന്ന കട സ്ഥിതി ചെയ്യുന്നത്.
മലപ്പുറത്തു നിന്നും 6 കിലോമീറ്റര്‍ ദുരമാണ് പെരുമ്പറമ്പിലേക്ക്. 20 വര്‍ഷമായി കച്ചവടം തുടങ്ങിയിട്ട്. ജീവതത്തില്‍ ഒറ്റപ്പെടുമെന്ന് തോന്നിയ നിമിശത്തില് ഈ പണിക്കിറങ്ങിയതാണ് താത്ത. അത് പക്ഷെ, നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു സ്ഥാപനത്തിന്റെ പിറവിയില്‍ കലാശിച്ചു. സമീപതത്തുള്ള ക്വാറികളിലെയും മറ്റും തൊഴിലാളികളാണ് പ്രധാനമായും കടയിലെത്തുന്നത്.
കഞ്ഞി, പൊറോട്ട, മീന്‍ പൊള്ളിച്ചത്, ബീഫ് ഇവയൊക്കെയാണ് സ്പെഷല്‍. പലഹാരങ്ങളും മറ്റു വിഭവങ്ങളുമുണ്ട്. പ്രധാനമായും തൊഴിലാളികളാണ് വരുന്നതെന്നതിനാലാണ് പൊറോട്ട പ്രധാന വിഭവമാക്കിയിത്. മീന്‍ തയ്യാറാക്കുന്നതിലുമുണ്ടൊരു പ്രത്യേകത. കല്ലില്‍ പൊള്ളിച്ചെടുത്താണ് മീന്‍ തയ്യാറാക്കുന്നത്. അതിനാല്‍ തന്നെ അസാധ്യ രുചിയാണ് ഇവിടുത്തെ മീനിന്. മകന് തുടങ്ങിയ ഹോട്ടല്‍ പിന്നെ താത്ത ഏറ്റെടുത്ത് നടത്തുകയായിരുന്നു. പേര മക്കള്‍ സഹായത്തിനുണ്ടാവും. എങ്കിലും മേല്‍നോട്ടം കുഞ്ഞീമ താത്ത തന്നെ.
RECENT NEWS

കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് 1.40 കോടി രൂപയുടെ സ്വർണ കടത്ത്, പ്രതിഫലമായി ഉംറ തീർഥാടനത്തിന്റെ ചെലവും
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന് കുറവില്ല. മലദ്വാരത്തിലും, കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലുമായി കടത്താൻ ശ്രമിച്ച 2.25 കിലോഗ്രാമോളം സ്വർണമാണ് മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നുമായി കോഴിക്കോട് എയർ കസ്റ്റംസ് [...]