പിവി അബ്ദുല്‍ വഹാബ് അഭിനയിച്ച സിനിമ 25 ന് തിയറ്ററിലെത്തും

കൊച്ചി: മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പിവി അബ്ദുല്‍ വഹാബ് അഭിനയിച്ച ‘താങ്ക് യു വെരി മച്ച്’ ഓഗസ്റ്റ് 25ന് തിയറ്ററുകളില്‍ എത്തും. സാമൂഹിക പ്രശ്നങ്ങള്‍ വിഷയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥിയായ അച്യുത് ശങ്കറിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. ചാക്ലേറ്റ് ഫിലിംസിന്റെ ബാനറില്‍ സജിന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് മംഗംളം സി.ഇ.ഒ ആര് അജിത് കുമാറാണ്.
അരുണ്‍ സിദ്ധാര്ത്ഥന്, ലെന, ബാബു നമ്പൂതിരി, മുകുന്ദന്, കലാശാല ബാബു, ഗൗരികൃഷ്ണ, കല്യാണി, അശ്വിന്.ആര്.അജിത്ത് എന്നിവര്‍ അഭിനയിക്കുന്നു. തിരുവനന്തപുരവും, ഊട്ടി, ദല്‍ഹി എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.
RECENT NEWS

ദോഹ മൻസൂറയിൽ കെട്ടിടം തകർന്നുണ്ടായി മരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം മൂന്നായി
പൊന്നാനി പോലീസ് സ്റ്റേഷന് അരികെ സലഫി മസ്ജിദിന് സമീപം തച്ചാറിന്റെ വീട്ടിൽ അബു ടി മാമ്മദൂട്ടി (45), മാറഞ്ചേരി പരിചകം സ്വദേശി മണ്ണറയിൽ കുഞ്ഞിമോൻ മകൻ നൗഷാദ് എന്നിവരാണ് മരിച്ചത്.