പൊതുവിദ്യാലയങ്ങള്‍ സാംസ്‌കരിക കേന്ദ്രങ്ങളാണെന്ന് സ്പീകര്‍
മലപ്പുറം: പൊതുവിദ്യാലയങ്ങള്‍ കേവലം അറിവിന്റെ കേന്ദ്രങ്ങള്‍ മാത്രമല്ല, സാംസ്‌കാരിക കേന്ദ്രങ്ങള്‍ കൂടിയാണെന്ന് നിയമസഭാ സ്പീകര്‍ പി. ശ്രീരാമകൃഷ്ണന്‍. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി മലപ്പുറം ഗവ. ഗേള്‍സ് എച്ച്.എസ്.എസില്‍ നടത്തിയ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കേരളം വ്യത്യസ്തമാകാന്‍ കാരണം പൊതുവിദ്യാഭ്യാസത്തിന്റെ ശാക്തീകരണമാണ്. പൊതുവിദ്യാഭ്യാസം തകരുന്നത് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ കാരണമാകും. മതേതരത്വവും ജനകീയ മൂല്യങ്ങളും ലഭിക്കുന്ന കേന്ദ്രങ്ങള്‍ കൂടിയാണ് പൊതുവിദ്യാലയങ്ങളെന്നും അദ്ദേഹം പറഞ്ഞു.
പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി. വിദ്യാലയ വികസന രേഖ എ.പി അനില്‍കുമാര്‍ എം.എല്‍.എ പ്രകാശനം ചെയ്തു. സ്പീകര്‍ക്കുള്ള നഗരസഭയുടെ ഉപഹാരം പി.കെ കുഞ്ഞാലിക്കുട്ടി എം.പി നല്‍കി.
നഗരസഭാ ചെയര്‍പേഴ്‌സന്‍ സി.എച്ച് ജമീല, വൈസ് ചെയര്‍മാന്‍ പെരുമ്പള്ളി സെയ്ത്, സ്ഥിരം സമിതി അധ്യക്ഷരായ ഫസീന കുഞ്ഞിമുഹമ്മദ്, പരി അബ്ദുല്‍ മജീദ്, പി.എ അബ്ദുല്‍ സലീം, മറിയുമ്മ ഷരീഫ്, റജീന ഹുസൈന്‍, പ്രതിപക്ഷ നേതാവ് ഒ. സഹദേവന്‍, നഗരസഭ കൗണ്‍സിലര്‍മാര്‍, പ്രിന്‍സിപ്പല്‍ സി. മനോജ് കുമാര്‍, പ്രധാനധ്യാപകന്‍ പി.കെ ഷാഹുല്‍ ഹമീദ്, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപരി സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
RECENT NEWS
നിപ: 175 പേര് സമ്പര്ക്ക പട്ടികയില് – മന്ത്രി വീണാ ജോര്ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില് വിളിച്ചാല് നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.