കോടികളുടെ തട്ടിപ്പ് നടത്തിയ തുഞ്ചത്ത് ജ്വല്ലറി എം.ഡി. തിരൂരില്‍ അറസ്റ്റില്‍

കോടികളുടെ തട്ടിപ്പ് നടത്തിയ തുഞ്ചത്ത് ജ്വല്ലറി എം.ഡി. തിരൂരില്‍ അറസ്റ്റില്‍

തിരൂര്‍: കോടികളുടെ തട്ടിപ്പ് നടത്തിയ തുഞ്ചത്ത് ജ്വല്ലറി എം.ഡി.ഒഴൂര്‍ മുതിയേരി ജയചന്ദ്രന്‍ തിരൂരില്‍ അറസ്റ്റ്ില്‍. ഒളിവില്‍ കഴിയവെ രഹസ്യമായി നാട്ടിലെത്താറുള്ള ജയചന്ദ്രന്‍ വെള്ളിയാഴ്ച രാത്രി കുറ്റിപ്പുറം റെയില്‍വെ സ്‌റ്റേഷനില്‍ വന്നപ്പോള്‍ ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്നാണു തിരൂര്‍ സി.ഐയും സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ രണ്ടര വര്‍ഷമായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. നൂറു കണക്കിനു നിക്ഷേപകരില്‍ നിന്നായി 15 കോടി രൂപ സ്വീകരിച്ചിട്ടുണ്ടെന്ന് ജയചന്ദ്രന്‍ പോലീസിനോട് സമ്മതിച്ചു.ഭാര്യയുടെ ആഭരണങ്ങളും ഭാര്യ മാതാവിന്റെ ഭൂമിയും വിറ്റുകിട്ടിയ 65 ലക്ഷം രൂപ മൂലധനമാക്കി തിരൂര്‍ ഏഴൂര്‍ റോഡില്‍ 2012 ഫിബ്രവരി 24 നാണ് തുഞ്ചത്ത് ജ്വല്ലറി എന്ന പേരില്‍ ഒരു സ്ഥാപനം തുടങ്ങിയത്.പിന്നീട് സ്ഥാപനത്തില്‍ ഒരു ഡയരക്ടറെ ഉള്‍പ്പെടുത്തി. ലാഭവിഹിതം നല്‍കാമെന്നു പറഞ്ഞ് നിക്ഷേപങ്ങളും സ്വര്‍ണ്ണവും വാങ്ങുന്ന ഒരു പദ്ധതി തുടങ്ങി.ഇതോടെ പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായി 13 ഡയരക്ടര്‍മാരെകൂടി ചേര്‍ത്ത് ഒരു കമ്പനിയാക്കി.നിക്ഷേപകരെ കണ്ടെത്താന്‍ സ്ത്രീകള്‍ അടക്കമുള്ള ഏജന്റ് മാരേയും നിയോഗിച്ചു.നൂറു കണക്കിനാളുകളാണ് പദ്ധതിയില്‍ ചേര്‍ന്നത്. നിക്ഷേപകരും ഏജന്റ് മാരും ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം നടത്തുന്നതിനിടയിലാണ്അറസ്റ്റ്.

Sharing is caring!