മലപ്പുറത്ത് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ സഹകരണ സംഘത്തിന്റെ സീല്‍

മലപ്പുറത്ത് എസ്.എസ്.എല്‍.സി  സര്‍ട്ടിഫിക്കറ്റില്‍ സഹകരണ സംഘത്തിന്റെ സീല്‍

മലപ്പുറം: എടവണ്ണപ്പാറ ചാലിയപ്പുറം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച
എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ സ്‌കൂളിന്റെ സീലിന് പകരം സഹകരണ സംഘത്തിന്റെ സീല്‍. ചാലിയപ്പുറം ജി.വി.എച്ച്.എസ് സ്‌കൂളില്‍നിന്നും വിതരണം ചെയ്ത എസ്.എസ്.എല്‍.സി ബുക്കിലാണ് ഇത്തരത്തില്‍ നിരുത്തരവാദപരമായ സംഭവമുണ്ടായത്. സ്‌കൂളിനു സമീപത്തായി പ്രവര്‍ത്തിക്കുന്ന സഹകരണ സംഘത്തിന്റെ സീല്‍ എങ്ങിനെയാണു എസ്.എസ്.എല്‍.സി ബുക്കില്‍ പതിച്ചതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. സ്‌കൂളിലെ രക്ഷിതാക്കളും വിദ്യാര്‍ഥികളും പ്രതിഷേധവുമായി സ്‌കൂളിലെത്തിയിട്ടുണ്ട്.

Sharing is caring!