നിയമം ലംഘിച്ച് ഹജിനെത്തുന്നവര്‍ പിടയിലാകും

നിയമം ലംഘിച്ച് ഹജിനെത്തുന്നവര്‍ പിടയിലാകും

മലപ്പുറം: നിയമം ലംഘിച്ച് ഹജ് നിര്‍വഹിക്കുന്നവരെ കണ്ടെത്തുന്നതിന് മക്കയിലും പുണ്യസ്ഥലങ്ങളിലും ഹാജിമാരുടെ വിരലടയാളങ്ങള്‍ പരിശോധിക്കുമെന്ന് സ്‌പെഷ്യല്‍ എമര്‍ജന്‍സി ഫോഴ്‌സ് കമാണ്ടറും ഹജ് സുരക്ഷാ സേനാ മേധാവിയുമായ ജനറല്‍ ഖാലിദ് അല്‍ഹര്‍ബി പറ്ഞു.

ഹജ് അനുമതി പത്രമില്ലാത്തവരെ കണ്ടെത്തുന്നതിന് സൗദി പൗരന്മാരുടെയും വിദേശികളുടെയും വിരലടയാളങ്ങള്‍ പരിശോധിക്കും. ഹജ് സുരക്ഷക്ക് ഭംഗം വരുത്തുന്ന യാതൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.

ഹജിന്റെ പവിത്രത കളങ്കപ്പെടുത്തുന്നതിനുള്ള ഏതു ശ്രമങ്ങളും കണ്ടെത്തുന്നതിന് സുരക്ഷാ സൈനികര്‍ പൂര്‍ണ ജാഗ്രതയിലാണ്. ഹജിനിടെ പ്രശ്‌നങ്ങളുണ്ടാക്കുന്നതിനും സുരക്ഷക്ക് ഭംഗം വരുത്തുന്നതിനും ആരെയും അനുവദിക്കില്ല.

ഹജ് അനുമതി പത്രമില്ലാത്തവര്‍ മക്കയില്‍ പ്രവേശിക്കുന്നത് തടയുന്നതിന് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ചിലര്‍ അവസാന നിമിഷം അറഫയിലേക്ക് കടക്കാന്‍ ശ്രമിക്കാനിടയുണ്ട്. ഇത്തരക്കാരെ തടയുന്നതിന് അറഫ ദിനം അവസാനിക്കുന്നതു വരെ മക്കയുടെ പ്രവേശന കവാടങ്ങളിലും പുണ്യസ്ഥലങ്ങളിലേക്കുള്ള റോഡുകളിലും ശക്തമായ പരിശോധന തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!