സ്വന്തം പേരിലല്ലാത്ത വാഹനം ഓടിച്ചാല്‍ അറസ്റ്റ്

സ്വന്തം പേരിലല്ലാത്ത  വാഹനം ഓടിച്ചാല്‍ അറസ്റ്റ്

ജിദ്ദ: സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യാത്ത വാഹനം ഓടിക്കുന്നത് നിയമലംഘനമാണെന്നും ഇത്തരക്കാരെ പോലീസിന് അറസ്റ്റ് ചെയ്യാമെന്നും ജിദ്ദ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് വക്താവ് കേണല്‍ ത്വാരിഖ് അല്‍റബീആന്‍ വ്യക്തമാക്കി. തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം വിദേശികള്‍ ഓടിക്കുന്നപക്ഷം 6,000 റിയാല്‍ പിഴവരെ സ്‌പോണ്‍സറില്‍നിന്ന് ഈടാക്കുമെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു ട്രാഫിക് വിഭാഗം വക്താവ്. സ്വന്തം പേരില്‍ അല്ലാത്ത വാഹനം ഉപയോഗിക്കുന്നത് ട്രാഫിക് നിയമലംഘനത്തിന്റെ പരിധിയില്‍ വരുന്നില്ല. ഇത് സുരക്ഷാ, ക്രിമിനല്‍ നിയമലംഘനമായതിനാല്‍ പോലീസാണ് കൈകാര്യം ചെയ്യേണ്ടത്. അതിനാല്‍ സ്‌പോണ്‍സര്‍ക്കും കീഴിലുള്ള തൊഴിലാളികള്‍ക്കും പിഴ ചുമത്തുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്നും ത്വാരിഖ് അല്‍റബീആന്‍ പറഞ്ഞു.

സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം മാത്രം ഓടിക്കുന്നതാവും സ്വദേശികള്‍ക്കും വിദേശികള്‍ക്കും അഭികാമ്യമെന്നും അദ്ദേഹം സൂചിപ്പിച്ചു.സാഹിര്‍ നിയമലംഘനത്തിന് ഫോട്ടോ വ്യക്തത നിര്‍ബന്ധം ജിദ്ദ സാഹിര്‍, ബാശിര്‍ നിരീക്ഷണ ക്യാമറകള്‍ വഴി ട്രാഫിക് നിയമലംഘനം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഫോട്ടോയില്‍ വ്യക്തത വേണമെന്ന് വ്യവസ്ഥ. ഇതുസംബന്ധിച്ച് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാഫിക് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ബിന്‍ ഹസന്‍ അല്‍സഹ്‌റാനി പ്രവിശ്യാ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് നിര്‍ദേശം നല്‍കി. സാഹിര്‍ ക്യാമറകള്‍ ഓട്ടോമാറ്റിക്കായി എടുക്കുന്ന ചിത്രങ്ങളില്‍ വ്യക്തതയില്ലെങ്കില്‍ ഇപ്രകാരം രജിസ്റ്റര്‍ ചെയ്ത ഗതാഗത നിയമലംഘനങ്ങള്‍ റദ്ദാക്കാനും അദ്ദേഹം ഉത്തരവിട്ടു.

നിയമലംഘനങ്ങളുടെ വിശദാംശങ്ങള്‍ പൂര്‍ണമായും അറിയേണ്ടതുണ്ട്. ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ട്രാഫിക് വിഭാഗം മേധാവി ഉത്തരവ് പുറപ്പെടുവിച്ചത്. ട്രാഫിക് ഉദ്യോഗസ്ഥന് നേരിട്ട് കണ്ടുപിടിക്കാന്‍ കഴിയുംവിധം നിയമലംഘനം സാഹിര്‍ ഫോട്ടോകളില്‍ വ്യക്തമായിരിക്കണമെന്നത് നിര്‍ബന്ധമാണെന്ന് ഉത്തരവില്‍ പറയുന്നു.

Sharing is caring!