ഹിഗ്വയ്നില്ലാതെ അര്‍ജന്റീന യോഗ്യതാ മത്സരത്തിന്
ബ്യൂണസ് ഐറിസ്: ഗോണ്‍സാലോ ഹിഗ്വെയ്നെ പുറത്തിരുത്തി അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ മിന്നും താരം അഗ്യൂറോയും പി.എസ്.ജിയുടെ പാസ്റ്റോറും ടീമില്‍ ഉള്‍പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് വെന്വിസലയുമായും ഒക്ടോബര്‍ അഞ്ചിന് പെറുവുമായം ഒക്ടോബര്‍ പത്തിന് ഇക്വാഡോറുമയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരങ്ങള്‍
ജൂണില്‍ ബ്രസീലിനെതിരെയും സിംഗപ്പൂരിനെതിരെയും നടന്ന സൗഹൃദ മത്സര ടീമില്‍ അഗ്യൂറോ ഉണ്ടായിരുന്നില്ല. 2015 ന് ശേഷം ആദ്യമായാണ് പാസ്റ്റോര്‍ ടീമില്‍ കളിച്ചിട്ടില്ല. കഴിഞ്ഞ കോപാ അമേരിക്ക ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും പരിക്ക് മൂലം കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്റര്‍ മിലാന് സ്ട്രൈകര്‍ മറോ ഇക്കാര്‍ഡിയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2013 ലെ അരങ്ങേറ്റ മത്സരത്തിന് ശേഷം ആദ്യമായാണ് ഈ 24കാരന് ടീമില്‍ വരുന്നത്.
RECENT NEWS
ഏലംകുളത്തെ പ്രമുഖ പ്രവാസി വ്യവസായി ഖത്തറിൽ അന്തരിച്ചു
പെരിന്തൽമണ്ണ: ഖത്തറിലെ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പായ ടീ ടൈം മാനേജർ പെരിന്തൽമണ്ണ ഏലംകുളം സ്വദേശി മുഹമ്മദ് ഷിബിലി പാലങ്ങോൽ (42) ഹൃദയാഘാതത്തെ തുടർന്ന് ദോഹയിൽ അന്തരിച്ചു. ഇന്ന് രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഹമദ് ആശുപത്രിയിൽ [...]