പെരിന്തല്‍മണ്ണയിലെ മൊബൈല്‍ ഷോപ്പില്‍ കവര്‍ച്ച നടത്തിയ ബംഗാളി പിടിയില്‍

പെരിന്തല്‍മണ്ണയിലെ മൊബൈല്‍ ഷോപ്പില്‍ കവര്‍ച്ച നടത്തിയ ബംഗാളി പിടിയില്‍

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ടൗണ്‍ഹാള്‍ റോഡിലെ മൊബൈല്‍ കടയില്‍ നിന്നു സ്മാര്‍ട്ട് ഫോണുകളും പവര്‍ബാങ്കും പണവും കവര്‍ന്ന ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ബംഗാള്‍ നാംഖാന സ്വദേശി ഷാജാഹ (22)നെയാണ് പെരിന്തല്‍മണ്ണ സിഐ ടി.എസ്. ബിനുവിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ വി.കെ കമറുദീന്‍ മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സ് പരിസരത്തു വച്ചു അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ഏഴിനു പുലര്‍ച്ചെയാണ് പെരിന്തല്‍മണ്ണ കിടങ്ങ് സ്വദേശിയുടെ മൊബൈല്‍ കടയില്‍ കവര്‍ച്ച നടന്നത്. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ടു പൊളിച്ചു മോഷണം നടന്ന വിവരം കടയുടമ അറിയുന്നത്. തുടര്‍ന്നു പെരിന്തല്‍മണ്ണ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കടയിലെ സിസിടിവിയില്‍ നിന്നാണ് മോഷണദൃശ്യങ്ങള്‍ ലഭിച്ചത്. ഇതേത്തുടര്‍ന്നു ജനമൈത്രി പോലീസ് ചിത്രം വാട്ട്‌സ്ആപ്പുകളിലും മറ്റു പ്രചരിപ്പിച്ചതോടെയാണ് പ്രതിയെ തിരിച്ചറിയാനായത്.

Sharing is caring!