കടകള്‍ കുത്തിതുറന്ന് കൊള്ളയിടിച്ച ആറംഗ സംഘം മഞ്ചേരിയില്‍ പിടിയില്‍

കടകള്‍ കുത്തിതുറന്ന് കൊള്ളയിടിച്ച ആറംഗ സംഘം മഞ്ചേരിയില്‍ പിടിയില്‍

മഞ്ചേരി: മഞ്ചേരിയില്‍ ആറംഗ മോഷ്ടാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ഇന്നോവ കാര്‍ വാടകക്കെടുത്ത് വിവിധ സ്ഥലങ്ങളിലെ കടകള്‍ കുത്തിതുറന്ന് കൊള്ളയിടിച്ച ഇന്ത്യനൂര്‍ സ്വദേശി ശരത്, നെന്മാറയിലെ ജലീല്‍, മുഹമ്മദ് അര്‍ഷാദ്, മുഹമ്മദ് ഷാനിബ്, അബ്ദുള്‍ കരീം, യാസര്‍ അറഫാത്ത് എന്നിവരെയാണ് മഞ്ചേരി സിഐ എം.സി. ഷൈജുവും എസ്‌ഐ റിയാസ് ചാക്കിരിയും ഇന്നു രാവിലെ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ദിവസം മൈലംപാടത്തു നിന്നു ഇന്നോവ കാര്‍ വാടകക്കെടുത്ത് വണ്ടൂരില്‍ ഒരു മൊബൈല്‍ ഷോപ്പ്, പാണ്ടിക്കാട്ട് മലഞ്ചരക്ക് കട തുടങ്ങി നിരവധി സ്ഥലങ്ങളില്‍ മോഷണം നടത്തിയ സംഘത്തെയാണ് പോലീസ് തന്ത്രപൂര്‍വം പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Sharing is caring!