ഫാറുഖ് കോളേജിന്റെ ചരിത്രം തിരുത്തി മലപ്പുറത്തുകാരി

മലപ്പുറം: ഫാറൂഖ് കോളേജിന്റെ ചരിത്രം തിരുത്തി എഴുപത് വര്‍ഷത്തിനിടെ ആദ്യമായൊരു പെണ്‍കുട്ടി യൂനിയന്‍ തലപ്പത്. മലപ്പുറം സ്വദേശിനി മിന ജലീലാണ് അഭിമാന നേട്ടം സ്വന്തമാക്കിയത്. ഫാറൂഖ് കോളേജ് എം.എസ്.എഫ് ഹരിതയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് മിന
ബി.എ സോഷ്യോളജി അവസാന വര്‍ഷ വിദ്യാര്‍ഥിയായ മിന കഴിഞ്ഞ രണ്ട് വര്‍ഷം ക്ലാസ് പ്രതിനിധിയായി മത്സരിച്ചിരുന്നെങ്കിലും വിജയിക്കാനായിരുന്നില്ല. മിനക്കെതിരെ മത്സരിച്ച മറ്റു രണ്ടുപേരും പെണ്‍കുട്ടികളായിരുന്നു. എസ്.എഫ്.ഐയുടെ ജോത്സന, ഫ്രറ്റേണിറ്റിയുടെ വഫ റസാഖ് എന്നിവരായിരുന്നു എതിര് സ്ഥാനത്ത്
കോളേജില്‍ കൂടുതല്‍ സ്ത്രീ സൗഹൃദ പരിപാടികള്‍ നടത്തുമെന്നന് മിനജലീല് പറഞ്ഞു. പേരിന് പരിപാടികള്‍ നടത്തുന്നതിനപ്പുറം മികവാര്‍ന്ന പരിപാടികള്‍ നടത്തുകയാണ് ഉദ്ദേശമെന്നും മിന വ്യക്തമാക്കി.
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]