ഒരേ ക്ലാസില്‍ രണ്ട് തരം യൂനിഫോം; വിവാദ നടപടി പിന്‍വലിച്ചു

ഒരേ ക്ലാസില്‍ രണ്ട് തരം യൂനിഫോം; വിവാദ നടപടി പിന്‍വലിച്ചു

മലപ്പുറം: ഒരേ ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടുതരം യൂനിഫോമുകള്‍ നല്‍കിയത് സ്‌കൂള്‍ അധികൃതര്‍ പിന്‍വലിച്ചു. പഠനത്തില്‍ മികവ് പുലര്‍ത്തുന്നവര്‍ക്കും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും പ്രത്യേകം യൂനിഫോം നല്‍കിയ നടപടി വിവാദമായതിനെ തുടര്‍ന്നാണ് പിന്‍വലിച്ചത്. നടപടി തെറ്റില്ലെന്ന നിലപാടിലായിരുന്നു ആദ്യം സ്‌കൂള്‍ പ്രിന്‍സിപ്പല്‍

പാണ്ടിക്കാട് അല്‍ ഫറൂഖ് ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ് വിവാദ യൂണിഫോം കുട്ടികള്‍ക്ക് നല്‍കിയത്. ഇത്തരത്തിലുള്ള വേര്‍തിരിവ് കുട്ടികളില്‍ മാനസിക സംഘര്‍ഷത്തിന് വഴി വയ്ക്കുന്നുവെന്ന് രക്ഷിതാക്കളും കുട്ടികളും പറഞ്ഞെങ്കിലും മാറ്റാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. വിഷയത്തില്‍ ചൈല്‍ഡ് ലൈനും ബാലാവകാശ കമ്മീഷനും ഇടപെട്ടിരുന്നെങ്കിലും നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. വിഷയം മാധ്യമങ്ങളിലൂടെ ചര്‍ച്ചയാവുകയും വ്യാപക വിമര്‍ശനമുയരുകയും ചെയ്തതോടെയാണ് പിന്‍വലിക്കാന്‍ തയ്യാറായത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുക്കുകയും റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു

തങ്ങളോട് കൂടിയാലോചിക്കാതെയാണ് പ്രിന്‍സിപ്പല്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അധികൃതര്‍ പറഞ്ഞു.

Sharing is caring!