മാതൃസ്നേഹം അളക്കാന് ‘സ്നേഹ പൂര്വ്വം അമ്മ’ ഷോര്ട്ട്ഫിലിം

മലപ്പുറം: മലപ്പുറത്തുനിന്നും പുറത്തിറങ്ങിയ മാതൃസ്നേഹത്തിന്റെ ആഴംഅളക്കുന്ന ‘സ്നേഹ പൂര്വ്വം അമ്മ’ സോഷ്യല് മീഡിയയില് ശ്രദ്ധേയമാകുന്നു. ജീവിതതിരക്കിനിടയില് അമ്മ മക്കള്ക്കൊരു ഭാരമായി കരുതുന്ന വര്ത്തമാന കാലത്ത് വൃദ്ധസദനങ്ങളില് തള്ളപ്പെടുന്ന അമ്മജീവിതങ്ങളിലേക്കുള്ള കണ്ണ് തുറപ്പിക്കലാണ് ഹനീഫ് രാജാജി സംവിധാനം ചെയ്ത് വി.പി ഷംസുദ്ധീന് പ്രധാന വേഷത്തിലഭിനയിക്കുന്ന ഈ ഷോര്ട്ട്ഫിലിം.വൃദ്ധസദനത്തിലെത്തിച്ച മകന് ഒടുവില് മാനസാന്തരം വരുന്നതാണ് കഥ. എന്നാല് അമ്മയെ കാണാനെത്തിയെങ്കിലും ഇനിയൊരിക്കലും മടങ്ങാത്തലോകത്തേക്ക് യാത്രയാകുകയും ചെയ്യുന്നു. നബീല് തൗഫീഖാണ് നിര്മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഷോര്ട്ട്ഫലിം യൂട്യൂബിലും ഫെയ്സ്ബുക്കിലുമായി ഒരു ലക്ഷത്തിലധികം പേര് ഇതിനോടകം കണ്ടുകഴിഞ്ഞു.
RECENT NEWS

ദാറുൽഹുദാ ബിരുദദാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം; 212 ഹുദവി പണ്ഡിതർ കൂടി കർമവീഥിയിൽ
തിരൂരങ്ങാടി: രാജ്യത്തിനകത്തും പുറത്തും സമന്വയ വിദ്യാഭ്യാസത്തിലൂടെ പുതുമാതൃക സൃഷ്ടിക്കുന്ന ദാറുൽഹുദാ ഇസ്ലാമിക സർവ്വകലാശാലയുടെ ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി. വാഴ്സിറ്റിയുടെ 26-ാം ബാച്ചിൽ നിന്ന് 12 വർഷത്തെ പഠനവും രണ്ടു വർഷത്തെ [...]