സുപ്രീം കോടതിയെ പ്രതിരോധത്തിലാക്കി ഹാരിസ് ബീരാന്
ന്യൂദല്ഹി: ഹാദിയ കേസ് എന്.ഐ.എ ക്ക് കൈമാറാനുള്ള സുപ്രീംകോടതിയുടെ നീക്കം തടഞ്ഞത് അഡ്വ. ഹാരിസ് ബീരാന്റെ ഇടപെടല്. ഇസ്ലാം സ്വീകരിച്ച ഡോ.ഹാദിയ -ഷഫിന് ജഹാന് ദമ്പതികളുടെ വിവാഹം റദ്ദ് ചെയ്ത കേരള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില് ഭര്ത്താവ് നല്കിയ അപ്പീലില് വാദം കേള്ക്കുന്നതിനിടെയാണ് ഹാരിസ് ബീരാന്റെ ഇടപെടല്.
ഹാദിയ കേസില് രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളുണ്ടെന്നും അത് അന്വേഷിക്കാന് ദേശീയ അന്വേഷണ ഏന്ന്സി തയ്യാറാണെന്നും അനുമതി നല്കണമെന്നും കേന്ദ്ര സര്ക്കാര് അഡീഷനല് സോളിസിറ്റര് ജനറള് മനീന്ദര് സിങ് ചീഫ് ജസ്റ്റിസ് മുമ്പാകെ ഇന്നലെ രാവിലെ അപേക്ഷ നല്കിയതാണ് സംഭവത്തിന്റെ തുടക്കം. ഹാദിയ കേസ് 16ന് പരിഗണിക്കാനിരിക്കെയാണ് ആരുമറിയാതെയായിരുന്നു സോളിസിറ്റര് ജനറല് അപേക്ഷ നല്കിയത്. എന്.ഐ.എയുടെ അപേക്ഷയില് ഉത്തരവിറക്കാനായി സൂപ്രീം കോടതി ഉച്ചയ്ക്ക രണ്ട് മണിക്ക് പരിഗണിച്ചു. ഈ സമയം ഷഫിന് ജഹാന്റെ വക്കീല് കപില് സിബലിന് ഹാജരാവാന് സാധിക്കാതെ വന്നതോടെ ഹാരിസ് ബീരാന് ഹാജരാവുകയായിരുന്നു.
16 ന് കേസ് പരിഗണിക്കുന്നതിനാല് എന്.ഐ.എയുടെ ആവശ്യം അന്ന് പരിഗണിച്ചാല് മതിയല്ലോയെന്ന് ഹാരിസ് ബീരാന് കോടതിയില് പറഞ്ഞു. എന്നാല് ഇത് അംഗീകരിക്കാന് കോടതി തയ്യാറായില്ല. കേസില് കേരളാ പോലീസ് അന്വേഷണം പൂര്ത്തിയാക്കിയതാണെന്നും കേസ് സംബന്ധിച്ച രേഖകള് 16ന് ഹാജരാക്കാന് കോടതി ഉത്തരവിട്ടിട്ടുണ്ടെന്നും ഹാരിസ് ബീരാന് വാദിച്ചു. ഡോ.ഹാദിയക്കും ഷഫിന് ജഹാനും പറയാനുള്ളത് പോലും കേള്ക്കാന് തയ്യാറാവാതെ ഉത്തരവിറക്കുന്നത് അന്യായമാണെന്ന് അഡ്വ.ഹാരിസ് ബീരാന് കോടതിയില് പറഞ്ഞു. എന്.ഐ.എ ക്ക് കൈമാറാനിരുന്നകേസ് ഹാരിസ് ബീരാന്റെ ശക്തമായ വാദത്തെ തുടര്ന്ന് കേസ് പരിശോധാന ഉത്തരവ് മാത്രമാക്കാന് ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് തീരുമാനിക്കുകയായിരുന്നു.
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]