എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവിന് മഞ്ചേരിയില്‍ തുടക്കം
മഞ്ചേരി: ഇരുപത്തിനാലാമത് എസ് എസ് എഫ് മലപ്പുറം ജില്ലാ സാഹിത്യോത്സവിന് ശനിയാഴ്ച്ച മഞ്ചേരിയില്‍ സാംസ്‌കാരിക ഘോഷയാത്രയോടെ തുടക്കമാകും. സബ്ജുനിയര്‍, ജൂനിയര്‍, ഹൈസ്‌കൂള്‍ , ഹയര്‍സെക്കണ്ടറി, സീനിയര്‍, കാമ്പസ്, ജനറല്‍ എന്നീ വിഭാഗങ്ങളിലായി 2000 പ്രതിഭകളാണ് 114 ഇനങ്ങളില്‍ മത്സരിക്കുന്നത്. ബ്ലോക്ക്, യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍ തലങ്ങളില്‍ മത്സരിച്ച് പ്രതിഭാത്വം തെളിയിച്ചവരാണ് ജില്ലാ മത്സരത്തിനെത്തുക.
വിവിധ ഉപസമിതികള്‍ രൂപപ്പെടുത്തി സാഹിത്യോത്സവ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് 301 അംഗ സ്വാഗതസംഘം കര്‍മ്മരംഗത്തുണ്ട്. സാഹിത്യോത്സവിന്റെ ഭാഗമായി മഞ്ചേരി നഗരത്തില്‍ പഴയകാലത്ത് ജീവിച്ച സൂഫിയും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ നാലകത്ത് മരക്കാരുട്ടി മുസ്ലിയാര്‍ രചിച്ച തഅ്ജീലുല്‍ ഫുതൂഹിനെ ആസ്പദമാക്കി ചരിത്രവായന, മദ്‌റസ അധ്യാപകരുടെ സംഗമം മോറല്‍ ടീച്ചേഴ്‌സ് മീറ്റ്, മഞ്ചേരിയിലെ പ്രാസ്ഥാനിക കുടുംബത്തിലെ മുഴുവന്‍ നേതാക്കളുടെയും സംഗമം വിചാരം എന്നിവ നടന്നു.
ജില്ലാ സാഹിത്യോത്സവിന്റെ ഭാഗമായി മഞ്ചേരിയില്‍ 313 അംഗ ടീം സ്പാര്‍ക്കിനെ സമര്‍പ്പിക്കും. നെറികേടുകള്‍ക്കെതിരെ നിവര്‍ന്ന് നിന്ന് നേരിന്റെ പാതയില്‍ വിപ്ലവം തീര്‍ക്കുന്നതിന് ടീം സ്പാര്‍ക്ക് മുന്നിട്ടിറങ്ങും. മൂന്ന് മാസക്കാലത്തെ വ്യത്യസ്ഥമായ പരിശീലനവും പഠനവും പൂര്‍ത്തിയാക്കിയവരാണ് ടീം സ്പാര്‍ക്ക് അംഗങ്ങള്‍. ടീം സ്പാര്‍ക്കിന്റെ ത്രില്‍, വോയേജ്, സര്‍ഗ്ഗകാഹളം, ജ്വാല തുടങ്ങിയ പദ്ധതികള്‍ വിവിധ കേന്ദ്രങ്ങളില്‍ പൂര്‍ത്തിയായി.
ഈ മാസം 12 ന് രാവിലെ 9 മണിക്ക് ചുള്ളക്കാട് ഗവണ്‍മെന്റ് യു പി സ്‌കൂള്‍ വെച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിംഗ്, ജലച്ചായം, കഥാരചന മത്സരങ്ങള്‍ മഴവില്‍ ഫല്‍ഷ് ആര്‍ട്ട് എന്ന പേരില്‍ സംഘടിപ്പിക്കും. പ്രശസ്ത ചിത്രകാരന്‍ ജനു മഞ്ചേരി ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം നാല് മണിക്ക് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്ര കച്ചേരിപ്പടി ബസ്റ്റാന്റ് പരിസരത്ത് നിന്നാരംഭിച്ച് ചുള്ളക്കാട് ഗവണ്‍മെന്റ് യു പി സ്‌കൂള്‍ പരിസരത്ത് സമാപിക്കും. ഘോഷയാത്രയില്‍ മഞ്ചേരിയിലെ പൗര പ്രമുഖര്‍, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മത രംഗത്തെ പ്രമുഖര്‍ നേതൃത്വം നല്‍കും. വിവിധ കലാലയങ്ങളില്‍ നിന്നുള്ള 101 മഴവില്‍ സംഘങ്ങള്‍, 313 അംഗ ടീം സ്പാര്‍ക്ക്, 11 മഴവില്‍ ക്ലബ്ബ് ഗ്രൂപ്പുകള്‍, 222 സ്വഫ് വ കേഡറ്റുകള്‍, 22 മോറല്‍ ട്രൂപ്പുകള്‍ എന്നിവ സാംസ്‌കാരിക ഘോഷയാത്രയില്‍ അണിനിരക്കും. വൈകുന്നേരം 6 മണിക്ക് പതാക ഉയര്‍ത്തല്‍ കര്‍മ്മം സ്വാഗത സംഘം ചെയര്‍മാന്‍ മഞ്ഞപ്പറ്റ ഹംസമുസ്ലിയാര്‍ നിര്‍വ്വഹിക്കും. 24 വര്‍ഷത്തെ ജില്ലാസാഹിത്യോത്സവുകളുടെ ഓര്‍മ്മപുതുക്കി 24 കൊടിമരങ്ങള്‍ പഴയകാല നേതാക്കള്‍ ഉയര്‍ത്തും.
13 ന് രാവിലെ മഞ്ചേരി സോണ്‍ പരിധിയിലെ മുഴുവന്‍ യൂണിറ്റുകളിലും പ്രാസ്ഥാനിക നേതാക്കളുടെ നേതൃത്വത്തില്‍ നിധിസഞ്ചാരം നടക്കും. വൈകുന്നേരം നാല് മണിക്ക് സ്‌പെഷ്യലിസ്റ്റ് സ്‌കോളോഴ്‌സ് മീറ്റ് സില്‍വര്‍കിച്ചണ്‍ ഓഡിറ്റോറിയത്തില്‍ നടക്കും.എസ് വൈ എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം, എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഡോ നൂറുദ്ധീന്‍ റാസി, വി പി എം ഇസ്ഹാഖ് , ഡോ ശമീറലി, ഡോ മുസ്തഫ കുന്നത്താടി പ്രസംഗിക്കും. വര്‍ദ്ധിച്ച് വരുന്ന സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ ജാഗ്രത മനസ്സുരൂപപ്പെടുത്തുന്നതിന് ഫാമിലി മീറ്റുകള്‍ സംഘടിപ്പിക്കും.
ജില്ലാസാഹിത്യോത്സവിന്റെ ഉപഹാരമായി ചുള്ളക്കാട് ഗവണ്‍മെന്റ് യു പി സ്‌കൂളിലെ നവീകരിച്ച ക്ലാസ് റൂമിന്റെ സമര്‍പ്പണം ഓഗസ്റ്റ് 14 ന് രാവിലെ മഞ്ചേരി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ വിപി ഫിറോസ് നിര്‍വ്വഹിക്കും. വൈകുന്നേരം ഏഴു മണിക്ക് നെല്ലിക്കുത്തിലെ മഹാരഥന്മാര്‍ ധിഷണ സമരം ആക്ടിവിസം എന്നവിഷയത്തില്‍ ചരിത്രസെമിനാര്‍ നെല്ലിക്കുത്ത് ആലിമുസ്ലിയാര്‍ സ്മാരകത്തില്‍ നടക്കും. ഡോക്ടര്‍ ഹുസൈന്‍ രണ്ടത്താണി, എന്‍ എം സ്വാദിഖ് സഖാഫി, ഡോ മുജീബുറഹ്മാന്‍, ഡോ ഐ പി അബ്ദുറസാഖ്, ഹനീഫ നെല്ലിക്കുത്ത്, സികെ ശക്കീര്‍ എന്നിവര്‍ സംസാരിക്കും.
ഓഗസ്റ്റ് 15 ന് രാവിലെ 7 മണിക്ക് സാഹിത്യോത്സവ് നഗരിയില്‍ സ്വാതന്ത്ര്യദിനാഘോഷപരിപാടികള്‍ ടീം സ്പാര്‍ക്കിന്റെ നേതൃത്വത്തില്‍ നടക്കും. പതാക ഉയര്‍ത്തല്‍, സന്ദേശപ്രഭാഷണം, പ്രതിജ്ഞ, മധുരവിതരണം എന്നിവ നടക്കും.
ഓഗസ്റ്റ് 16ന് വൈകുന്നേരം 4 മണിക്ക് നഗരിയില്‍ ഐ പി ബി ബുക്‌ഫെയറിന് തുടക്കമാകും. ഐ പി ബി, റീഡ് പ്രസ്, ഡി സി, ഒലീവ്, കാപിറ്റല്‍, ചിന്ത, മാതൃഭൂമി തുടങ്ങിയ പ്രസാധകരുടെ വിപുലമായ ബുക്‌ഫെയറാണ് നഗരിയില്‍ ഒരുക്കുന്നത്. ബുക്‌ഫെയറിന്റെ ഉദ്ഘാടനം മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ വി പി ഫിറോസ് നിര്‍വ്വഹിക്കും. വൈകുന്നേരം 7 മണിക്ക് നഗരിയില്‍നടക്കുന്ന ടീം സ്പാര്‍ക്ക് സ്മ്പൂര്‍ണ്ണ സംഗമം എനര്‍ജിയ നടക്കും. എസ് വൈ എസ് ജില്ലാപ്രസിഡന്റ് സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, എസ് എസ് എഫ് ദേശീയ സെക്രട്ടറി കെ അബ്ദുല്‍ കലാം മാവൂര്‍ സംസാരിക്കും. നഗര പരിധിയിലെ കുടുംബങ്ങള്‍ക്കായി റൈഹാന്‍ രചനമത്സരം സംഘടിപ്പിക്കും. മികച്ചവക്ക് അവാര്‍ഡ് നല്‍കും.
ആഗസ്റ്റ് 17 ന് രാവിലെ 10മണിക്ക് 2017 ആസ്പയര്‍ ഹെറിറ്റേജ് എക്‌സ്‌പോ ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി സുധാകരന്‍ ഉദ്ഘാടനം ചെയ്യും. പ്രദര്‍ശനത്തില്‍ ശാസ്ത്രം, കൗതുകം, പ്രകൃതി, തൊഴില്‍, തുടങ്ങിയവയാണ് ക്രമീകരിക്കുന്നത്. വൈകുന്നേരം 4 മണിക്ക് 100 ഗ്രാമങ്ങളിലെ മദ്രസകളില്‍ നിന്നുള്ള നിധിയാരവം നഗരിയിലെത്തും. നിധിയാരവം സ്വാഗതസംഘം ഭാരവാഹികള്‍ സ്വീകരിക്കും.
വൈകുന്നേരം ഏഴുമണിക്ക് നടക്കുന്ന സൗഹൃദ സംഗമത്തില്‍ മഞ്ചേരിയിലെ വ്യാപാരികള്‍, െ്രെഡവര്‍മാര്‍, നിയമപാലകര്‍, മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ഒത്തു ചേരും. സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
18ന് വൈകുന്നേരം ഏഴുമണിക്ക് പ്രധാന വേദിയില്‍ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി എ മുഹമ്മദ് ഫാറൂഖ് നഈമിയുടെ സ്‌നേഹപ്രഭാഷണം നടക്കും.
ഓഗസ്റ്റ് 19,20 തിയ്യതികളില്‍ സാഹിത്യോത്സവ് കലാപരിപാടികള്‍ വേദികളിലാരംഭിക്കും. മത്സരപരിപാടികളുടെ ഉദ്ഘാടനം 19 ന് വൈകുന്നേരം 5 മണിക്ക് പ്രധാനവേദിയില്‍ നടക്കും. രാഷ്ട്രീയ സാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഞായറാഴ്ച 4 മണിയോടെ സാഹിത്യോത്സവ് സമാപിക്കും. സാഹിത്യോത്സവിന് എത്തുന്നവര്‍ക്ക് വിപുലമായ സൗകര്യമാണ് ഒരുക്കുന്നത്.
പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
വി.പി ഫിറോസ് (വൈ. ചെയര്‍മാന്‍ മഞ്ചേരി നഗരസഭ)
അലവി ദാരിമി ചെറുകുളം(പ്രസിഡന്റ്, കേരള മുസ്‌ലിം ജമാഅത്ത് മഞ്ചേരി സോണ്‍്)
ഹസൈനാര്‍സഖാഫി കുട്ടശ്ശേരി (ചെയര്‍മാന്‍, സ്വാഗത സംഘം)
മുഹമ്മദ് ശരീഫ് നിസാമി (പ്രസിഡന്റ്, എസ് എസ് എഫ് മലപ്പുറം ജില്ല )
കെ സൈനുദ്ദീന്‍ സഖാഫി (പ്രോഗ്രാം കണ്‍വീനര്‍, സ്വാഗത സംഘം)
കെ പി മുഹമ്മദ് യൂസുഫ് (കോഡിനേറ്റര്‍, സ്വാഗത സംഘം)
എ എ റഹീം (ചെയര്‍മാന്‍, പബ്ലിക് റിലേഷന്‍ എസ് എസ് എഫ് മലപ്പുറം ജില്ല)
RECENT NEWS
പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ കൊല്ലം സ്വദേശിയും കണ്ണൂര്‍ ആലംമൂട്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ (41) ആണ് മരണപ്പെട്ടത്. [...]