കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപി: ഉമ്മന്‍ചാണ്ടി

നിലമ്പൂര്‍: കോണ്‍ഗ്രസിന്റെ മുഖ്യശത്രു ബിജെപിയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സിപിഎം ബിജെപിയെയല്ല, കോണ്‍്രഗസിനെയാണ് പ്രധാന ശത്രുവായി കാണുന്നത്. പാചക വാതക സബ്‌സിഡി ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് നഗരസഭാ തല കുടുംബ സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്ത് ഉമ്മന്‍ചാണ്ടി പറഞ്ഞു. പാലൊളി മെഹബൂബ് ആധ്യക്ഷം വഹിച്ചു. എം.ഐ ഷാനവാസ് എംപി, ആര്യാടന്‍ മുഹമ്മദ്, ഡിസിസി പ്രസിഡന്റ് വി.വി പ്രകാശ്, ഇ. മുഹമ്മദ് കുഞ്ഞി, വി.എസ് ജോയി, വി.എ കരീം, എ. ഗോപിനാഥ്, കെ. മുഹമ്മദാലി, പത്മിനി ഗോപിനാഥ്, ബാബു മോഹനകുറുപ്പ്, യൂസഫ് കാളിമഠത്തില്‍, ഷെറി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. കെപിസിസി സംസ്‌കാര സാഹിതി അധ്യക്ഷന്‍ ആര്യാടന്‍ ഷൗക്കത്ത്, മുതിര്‍ന്ന പൗരന്‍മാര്‍, പ്രതിഭകള്‍ എന്നിവരെ ആദരിച്ചു. കലാപരിപാടികളും അരങ്ങേറി.
RECENT NEWS

ലീഗിനെ ക്ഷണിക്കാന്‍ ബി.ജെ.പി വളര്‍ന്നിട്ടില്ല: പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്ലിംലീഗിനെ എന്‍.ഡി.എയിലേക്ക് ക്ഷണിച്ച ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന് മറുപടിയുമായി മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുസ്ലിംലീഗിനെ ക്ഷണിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ലെന്നും അതിന് വച്ച വെള്ളം [...]