കോളജ് തെരഞ്ഞെടുപ്പ്; ജില്ലയില്‍ എസ്.എഫ്.ഐ മുന്നേറ്റം

കോളജ് തെരഞ്ഞെടുപ്പ്; ജില്ലയില്‍ എസ്.എഫ്.ഐ മുന്നേറ്റം

മലപ്പുറം: മലപ്പുറത്തെ കോളേജുകളിലേക്ക് നടന്ന യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐക്ക് മുന്നേറ്റം. ക്ഷീണം നേരിട്ടെങ്കിലും കൂടുതല്‍ യു.യു.സിമാരെ നേടാന്‍ യു.ഡി.എസ്.എഫിനായി. ചില കോളേജുകളിലെ കാലങ്ങളായുളള കുത്തക തകര്‍ന്നു. എം.എസ്.എഫ് കുത്തക നിലനിന്നിരുന്ന മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ എസ്.എഫ്.ഐ മികച്ച വിജയം നേടി. ഒമ്പത് സീറ്റില്‍ ഏഴും എസ്.എഫ്.ഐ നേടി. ചെയര്‍മാന്‍, യു.യു.സി എന്നിവ എം.എസ്.എഫ് നിലനിര്‍ത്തി. യു.ഡി.എസ്.എഫിന്റെ കുത്തകയിലായിരുന്ന നിലമ്പൂര്‍ അമല്‍ കോളജില്‍ എസ്.എഫ്.ഐ മികച്ച വിജയം നേടി.

എസ്.എഫ്.ഐ തനിച്ച് മല്‍സരിച്ചാണ് സീറ്റുകള്‍ തൂത്തുവാരിയത്. ഒമ്പത് ജനറല്‍ സീറ്റകളും എസ്.എഫ്.ഐ പിടിച്ചെടുത്തു. മലപ്പുറം മേല്‍മുറി മഅ്ദിന്‍ കോളേജ്, ഐ.എച്ച്.ആര്‍.ഡി കോളേജ്, മഞ്ചേരി എന്‍.എസ്.എസ്, നിലമ്പൂര്‍ അമല്‍, വണ്ടൂര്‍ നജാത്ത്, എടപ്പാള്‍ അസബഹ്, വളാഞ്ചേരി പുത്തനത്താണി സി.പി.എ കോളേജ്, ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ കോളേജ്, പെരിന്തല്‍മണ്ണ ജെംസ് കോളേജ് തുടങ്ങിയ കോളേജുകളിലെ യൂണിയന്‍ എസ്.എഫ്.ഐ നേടി. ജില്ലയില്‍ 51 യു.യു.സി മാരെ നേടിയതായി യു.ഡി.എസ്.എഫ് സഖ്യം അവകാശപ്പെട്ടു. 31 കോളേജ് യൂണിയനുകള്‍ യു.ഡി.എസ്.എഫ് നേടി.

ഇതില്‍ 22 കോളേജുകള്‍ എം.എസ്.എഫ് തനിച്ചും ഒമ്പത് കോളേജുകളില്‍ കെ.എസ്.യുവുമാണ് വിജയിച്ചത്. എം.എസ്.എഫിന് 45യു.യു.സിമാരുണ്ട്. മലപ്പുറം ഗവ. വനിതാ കോളേജ്, മാര്‍ത്തോമ ചുങ്കത്തറ, എം.ഇ.എസ്. കെ.വി.എം വളാഞ്ചേരി, സുല്ലമുസ്സലാം ആര്‍ട്‌സ് ആന്റ് സയന്‍സ് അരീക്കോട്, മജിലിസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോട്ടക്കല്‍, ഐ.എസ്.എസ് ആര്‍ട്‌സ് ആന്റ് സയന്‍സ് പെരിന്തല്‍മണ്ണ, സഹ്യ ആര്‍ട്‌സ് സയന്‍സ് വണ്ടൂര്‍, അംബേദ്കര്‍ കോളേജ് വണ്ടൂര്‍, ഫാത്തിമ ആര്‍ട്‌സ് സയന്‍സ് മൂത്തേടം എന്നീ കോളേജുകള്‍ യു.ഡി.എസ്.എഫ് സഖ്യവും, പി.എസ്.എം.ഒ, ഇ.എം.ഇ.എ, റീജ്യണല്‍ കോളേജ് കീഴ്‌ശ്ശേരി, യൂണിറ്റി വിമണ്‍സ് മഞ്ചേരി, മലബാര്‍ ആര്‍ട്‌സ് കോളേജ് വേങ്ങര, ഫാറൂഖ് ആര്‍ട്‌സ് കോളേജ് കോട്ടക്കല്‍, ജെ.എം.കോളേജ് തിരൂര്‍, ഖിദ്മത്ത് കോളജ് കോളേജ് തിരൂര്‍,എം.എസ്.ടി.എം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് പൂപ്പലം, ഐ.കെ.ടി.എം കോളേജ് ചെറുകുളമ്പ്, നസ്‌റ കോളേജ് തിരൂര്‍ക്കാട്, എം.ഐ.സി അത്താണിക്കല്‍ തുടങ്ങിയ കോളേജുകളില്‍ യൂണിയന്‍ നേടിയതായി എം.എസ്.എഫ് അവകാശപ്പെട്ടു.

Sharing is caring!