ജീവകാരുണ്യ മേഖലയില്‍ പുതിയ കാല്‍വെയ്പ്: എടവണ്ണ ലവ്‌ഷോര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് പുതിയ കെട്ടിടമായി
എടവണ്ണ: ജീവകാരുണ്യ മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ലവ്‌ഷോര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് പുതിയ കെട്ടിടമായി. സ്ഥാപനത്തിനു വേണ്ടി പുതുതായി പണിത സൗദാബി അബ്ദുല്‍ ഗഫൂര്‍ കോംപ്ലക്‌സ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നാടിനു സമര്‍പ്പിച്ചു. ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം, നിരാലംബര്‍ക്ക് പാര്‍പ്പിടം, പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായം, നിര്‍ധന രോഗികള്‍ക്ക് സൗജന്യ ചികിത്സ തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ജീവകാരുണ്യ സ്ഥാപനമാണ് ലവ് ഷോര്‍. സ്വന്തമായി കെട്ടിടമില്ലാതെ പ്രയാസത്തിലായിരുന്ന സ്ഥാപനത്തിന് ലുലു എക്‌സ്‌ചേഞ്ച് ഹോള്‍ഡിങ്സ് എം.ഡി അദീബ് അഹമ്മദാണ് സൗദാബി തന്റെ മാതാവിന്റെ പേരില്‍ പുതിയ കെട്ടിടം നിര്‍മിച്ചു നല്‍കിയത്.
പി.കെ ബഷീര്‍ എം.എല്‍.എ, ആര്യാടന്‍ മുഹമ്മദ്, ടി.കെ ഹംസ, സി. മോയിന്‍കുട്ടി, പന്ന്യന്‍ രവീന്ദ്രന്‍, സി.കെ പത്മനാഭന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ലുലു എക്‌സ്‌ചേഞ്ച് ഹോള്‍ഡിങ്സ് എം.ഡി അദീബ് അഹമ്മദ് മുഖ്യാതിഥിയായി.
ശാരീരികവും മാനസികവുമായ ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് വേണ്ടി 2001 ലാണ് സ്ഥാപനം ആരംഭിച്ചത്. പ്രത്യേക പരിചരണമര്‍ഹിക്കുന്ന കുട്ടികള്‍ക്കും സമൂഹത്തിനും കൂടുതല്‍ സേവനങ്ങള്‍ പ്രദാനം ചെയ്യാന്‍ ലവ് ഷോര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി ഒതായിയില്‍ പുതുതായി നിര്‍മ്മിച്ച ഈ രണ്ട് നില കെട്ടിടം ഗുണം ചെയ്യും.
ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ സമൂഹത്തിന് ബാധ്യതയുണ്ടെന്നും അതിനുവേണ്ടി ആളുകള്‍ യാതൊരു മടിയുമില്ലാതെ മുന്നോട്ടു വരുന്നത് പ്രതീക്ഷാനിര്‍ഭരമാണെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമൂഹത്തോടുള്ള കടപ്പാടിന്റെ പേരില്‍ ഇത്തരമൊരു സ്ഥാപനം നിര്‍മ്മിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് അദീബ് അഹമ്മദും പറഞ്ഞു. ലവ്‌ഷോര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായതുകൊണ്ടാണ് തന്റെ മാതാവിന്റെ പേരില്‍ ഈ സ്ഥാപനം നിര്‍മിക്കാന്‍ സഹകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RECENT NEWS
നിപ: 175 പേര് സമ്പര്‍ക്ക പട്ടികയില്‍ – മന്ത്രി വീണാ ജോര്‍ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.