കെടി ജലീല് സഭയില് നിന്നും മുങ്ങിയെന്ന് ലീഗ് എം.എല്.എ മാര്

തിരുവനന്തപുരം: മദ്യശാലകള്ക്ക് അനുമതി നല്കാനുള്ള തദ്ദേശസ്ഥാപനങ്ങളുടെ അധികാരം സര്ക്കാരിലേക്ക് നിക്ഷിപ്തമാക്കിയത് സംബന്ധിച്ച ചര്ച്ച ഭയന്ന് കെ.ടി ജലീല് സഭയില് നിന്നും മുങ്ങിയെന്ന് ലീഗ് എം.എല്.എ മാര്. മദ്യശാലകളുടെ അനുമതി സംബന്ധിച്ച ഭേദഗതി ബില് ഇന്നലെയാണ് സഭയില് വന്നത്. ബില് പൈലറ്റ് ചെയ്യേണ്ടിയിരുന്നത് കെ.ടി ജലീലായിരുന്നു. എന്നാല് അദ്ദേഹം ഹാജരുണ്ടായിരുന്നില്ല. പകരം എ.കെ ബാലനാണ് സഭയില് അദ്ദേഹത്തിന് പകരമായത്.
മന്ത്രി മനപ്പൂര്വം മുങ്ങിയതാണെന്നും മദ്യം സംബന്ധിച്ച ചര്ച്ചയായതിനാലാണ് വരാതിരുന്നതെന്നും ലീഗ് അംഗങ്ങള് ആരോപിച്ചു. എന്നാല് അദ്ദേഹത്തിന്റെ മകളുടെ മെഡിക്കല് അഡ്മിഷനുമായി ബന്ധപ്പെട്ടാണ് സഭയില് ഹാജാരാവാന് കഴിയാതിരുന്നതെന്ന് എ.കെ ബാലന് അറിയിച്ചു.
പുതിയ ഭേദഗതി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ടി.എ അഹമ്മദ് കബീര് എം.എല്.എ പറഞ്ഞു. മദ്യനിരോധനമല്ല, വര്ജനമാണ് സര്ക്കാര് നയം, ജനം അത് സ്വീകരിച്ചിട്ടുണ്ട്. അത് കൊണ്ടാണ് എല്.ഡി.എഫ് അധികാരത്തില് വന്നതെന്നും എ.കെ ബാലന് മറുപടിയായി പറഞ്ഞു. തെരഞ്ഞെടുപ്പ പ്രചരണത്തിന് കെ.പി.എസ്.സി ലളിതയെയും ഇന്നസെന്റിനെയും ഉപയോഗിച്ച് മദ്യ വിരുദ്ധ പരസ്യം നല്കിയത് എ.പി അനില്കുമാര് ഓര്മിപ്പിച്ചു. എല്.ഡി.എഫ് സര്ക്കാരിന്റെ നിലപാട് അധികാര വികേന്ദ്രീകരണത്തെ തകര്ക്കുന്നതാണെന്നും എം.എല്.എമാര് സഭയില് പറഞ്ഞു.
RECENT NEWS

കനോലി കനാലില് കൂട്ടുകാര്ക്കൊപ്പം കളിക്കാനിറങ്ങിയ വിദ്യാര്ഥി മുങ്ങി മരിച്ചു.
താനൂര്: കൂട്ടുകാര്ക്കൊപ്പം കനോലി കനാലില് കുളിക്കാനിറങ്ങിയ വിദ്യാര്ഥി മുങ്ങി മരിച്ചു. താനൂര് കൂനന് പാലത്തിന് സമീപമാണ് സംഭവം. പന്തക്കപ്പാറ താമസിക്കുന്ന ആക്കുയില് ഷാഹുല് ഹമീദിന്റെ മകന് മുഹമ്മദ് സിദാന് (16) ആണ് മരിച്ചത്. റസീനയാണ് മാതാവ്. [...]