ബാല്യ വിവാഹത്തിനെതിരെ മലപ്പുറത്ത് നിര്‍മിച്ച ഹ്രസ്വചിത്രം ദൂരദര്ശന് ചാനലില്വരുന്നു
മലപ്പുറം: ബാല്യ വിവാഹമെന്ന സാമൂഹിക വിപത്ത് തുടച്ച് നീക്കുന്നതിനായി സാമൂഹിക നീതി വകുപ്പ് – മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച 21 മിനുട്ട് ദൈര്‍ഘ്യമുള്ള പതിനെട്ട് എന്ന ഹ്രസ്വചിത്രം ദൂരദര്ശന് ഡി.ഡി മലയാളം ചാനലില്‍ സംപ്രേഷണം ചെയ്യുന്നു. 2017 ഓഗസ്റ്റ് 11 തിയ്യതി രാത്രി 9.30 നാണ് ഹ്രസ്വചിത്രം സംപ്രേഷണം ചെയ്യുന്നത്.
ബാല്യ വിവാഹത്തിനെതിരെ പോരാടുന്നതിനായി പൊതുജനങ്ങളെയും രക്ഷിതാക്കളെയും കുട്ടികളെയും ബാധവത്ക്കരിക്കുന്നതിനായാണ് ‘പതിനെട്ട്’ എന്ന ഹ്രസ്വ ചിത്രം സാമൂഹ്യ നീതി വകുപ്പ് പ്രദര്‍ശനം നടത്തുന്നത്.
ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി പതിനെട്ട് എന്ന ഹ്രസ്വചിത്രത്തിന്റെ നിരൂപണമത്സരം സാമൂഹ്യ നീതി വകുപ്പ് മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് സംഘടിപ്പിക്കുന്നുണ്ട്. രണ്ട് പേജില്‍ കവിയാതെ പതിനെട്ട് എന്ന ഹ്രസ്വ ചിത്രത്തിന്റെ നിരൂപണം തയ്യാറാക്കി സ്കൂള്‍ ഹെഡ്മാസ്റ്റര്/ പ്രിന്‍സിപ്പലിന്റെ അംഗീകാരത്തോട് കൂടി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില മിനി സിവില്‍ സ്റ്റേഷന് ,മഞ്ചേരി0676121 എന്ന വിലാസത്തില്‍ ആഗസ്റ്റ് 15 ന് അകം സമര്‍പ്പികേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ സോഷ്യല്‍ വര്‍ക്കര്‍ ഫസല്‍ പുള്ളാട്ടിനെ 9895701222 എന്ന നമ്പറില്‍ ബന്ധപെടുക. തെരഞ്ഞെടുക്കുന്ന നിരൂപണങ്ങള്‍ക്ക് പ്രത്യേക സര്‍ട്ടിഫിക്കറ്റുകളും ഉപഹാരങ്ങളും നല്‍കുന്നതാണ്.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]